ഐശ്വര്യയും അഭിഷേകും കൊച്ചിയില്‍, അവിടെ ഫുട്ബോള്‍, ഇവിടെ ഉദ്ഘാടനം
കൊച്ചി: ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കൊച്ചിയിലെത്തി. കൊച്ചിയില്‍ നവംബര്‍ 30 ന് നടക്കുന്ന ചെന്നൈയ്ന്‍ എഫ് സി-കേരള ബ്ളാസ്റ്റേഴ്‌സ് മത്സരം കാണുന്നതിനാണ് അഭിഷേക് ബച്ചന്‍ കൊച്ചിയില്‍ എത്തിയത് . കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ കൊച്ചിയിലെത്തിയത് . വൈകിട്ടോടെ ഐശ്വര്യയും മത്സരം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരമായതിനാല്‍ ഇത്തവണ ചെന്നൈയ്ന്‍ എഫ്‌സിയെ കേരള ബ്ളാസ്റ്റേഴ്‌സ് തറപറ്റിയ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത് . ചെന്നൈയ്ന്‍ എഫ്‌സിയുടെ ഉടമകളില്‍ ഒരാളാണ് അഭിഷേക് ബച്ചന്‍. അദ്ദേഹം മത്സരം കാണാന്‍ എത്തിയ സാഹചര്യത്തില്‍ കേരള ബ്ളാസ്റ്റേഴ്‌സ് ഉടമായ സച്ചിന്‍ കൊച്ചിയില്‍ എത്തുമോ എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍ .

സ്വകാര്യ ഹെലികോപ്ടറില്‍ ലേ മെറിഡിയന്‍ ഹോട്ടലിലെ ഹെലിപ്പാഡില്‍ രാവിലെ 9.30 ഓടെയാണ് ഐശ്വര്യയും അഭിഷേക് ബച്ചനും എത്തിയത്. വൈകിട്ട് 3.15 ആലപ്പുഴയിലും അങ്കമാലിയിലുമാണ് ഐശ്വര്യയ്ക്ക് ഉദ്ഘാടന ചടങ്ങുകള്‍ ഉളളത്. ഇതിന് ശേഷം ഐഎസ്എല്‍ കാണാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐശ്വര്യ എത്തിയേക്കുമെന്നാണ് സൂചന .
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications