വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഐഎഫ്എഫ് പുരസ്‌കാരം: ഗുര്‍പ്രീത് സിങ് സന്ധുവും സഞ്ജു യാദവും മികച്ച താരങ്ങള്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള എഐഎഫ്എഫിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ബംഗളൂരു എഫ്‌സിയുടെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു നേടിയപ്പോള്‍ വനിതാ താരത്തിനുള്ള പുരസ്‌കാരം ഗോകുലം കേരള എഫ്‌സിയുടെ സഞ്ജു യാദവും സ്വന്തമാക്കി. 2009ല്‍ സുബ്രതോ പാലിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഗോള്‍കീപ്പറാണ് സന്ധു. എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന് അനിരുദ്ധ് ഥാപ്പയും രത്‌നബാല ദേവിയും അര്‍ഹരായി.

ഇന്ത്യന്‍ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമാണ് 28കാരനായ സന്ധു. 2011ല്‍ ഇന്ത്യന്‍ ടീമിലെത്തിയ പഞ്ചാബ് സ്വദേശിയായ സന്ധു 38 മത്സരങ്ങളിലധികം ഇന്ത്യയുടെ ഗോള്‍വല കാത്തിട്ടുണ്ട്. 'ഞാന്‍ എപ്പോഴും ആകാംക്ഷയോടെ നോക്കിയിരുന്ന പുരസ്‌കാരമായിരുന്നു ഇത്. ഈ ലക്ഷ്യത്തിലെത്താന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. സുനില്‍ ഛേത്രി ഇത് നിരവധി തവണ നേടിയപ്പോള്‍ ഇത് എനിക്കും നേടാന്‍ സാധിക്കുമെന്ന് ചിന്തിച്ചിരുന്നു'-സന്ധു പറഞ്ഞു.

gurpreetsinghsandhu

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനവും അവസാന സീസണിലെ ഐഎസ്എല്ലില്‍ 11 ക്ലീന്‍ ഷീട്ട് ലഭിച്ചതും ഗോള്‍ഡന്‍ ഗ്ലൗ നേടിയതുമെല്ലാം ടീമിന്റെ പിന്തുണയില്ലെങ്കില്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2017ലാണ് സന്ധു ബംഗളൂരു എഫ്‌സിയില്‍ എത്തിയത്. 58 മത്സരം ക്ലബ്ബിനുവേണ്ടി കളിച്ചു. ഈസ്റ്റ് ബംഗാള്‍,പയ്‌ലാന്‍ ആരോസ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

തന്റെ 6.6 ഇഞ്ച് ഉയരത്തെ ഗോള്‍വലയ്ക്ക് മുന്നില്‍ നന്നായി പ്രയോജനപ്പെടുത്തുന്ന താരമാണ് സന്ധു. ബംഗളൂരുവിനൊപ്പം ഐഎസ്എല്‍ കിരീടവും ഹീറോ സൂപ്പര്‍ കപ്പും സന്ധു നേടിയിട്ടുണ്ട്. 2018-19 സീസണിലെ ഐഎസ്എല്‍ ഗോള്‍ഡന്‍ ഗ്ലൗ സന്ധുവിനായിരുന്നു. 2019ല്‍ സന്ധുവിന് അര്‍ജു അവാര്‍ഡ് നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനൊപ്പം ഫെഡറേഷന്‍ കപ്പും ഇന്ത്യന്‍ സൂപ്പര്‍ കപ്പും സന്ധു നേടിയിട്ടുണ്ട്.

സഞ്ജു യാദവിന്റെ നേട്ടം മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്നു. കോഴിക്കോട് നിന്നുള്ള ക്ലബ്ബാണ് ഗോകുലം കേരള എഫ്‌സി. 'വ്യക്തിപരമായ വലിയ നേട്ടമാണിത്. അവസാന കുറച്ചുവര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ തെളിവാണ് ഈ പുരസ്‌കാരം. എഐഎഫ്എഫിന് നന്ദി പറയുന്നു'-സഞ്ജു പറഞ്ഞു. 22കാരിയായ സഞ്ജുവും ഇന്ത്യന്‍ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ഹരിയാന സ്വദേശിനിയായ സഞ്ജു 2019ലാണ് ഗോകുലത്തിന്റെ ഭാഗമാകുന്നത്.

മുന്നേറ്റ നിര താരമായ സഞ്ജു 5 മത്സരത്തില്‍ നിന്ന് രണ്ട് ഗോളും നേടിയിട്ടുണ്ട്. 2016 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന സഞ്ജു 28 മത്സരത്തില്‍ നിന്ന് 11 ഗോളും നേടി. വിജയികളെ എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അഭിനന്ദിച്ചു. 'വിജയികള്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനം. നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഫുട്‌ബോള്‍ കുടുംബത്തിന് വലിയ പ്രചോദനമാണ് നിങ്ങള്‍'-പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Story first published: Saturday, September 26, 2020, 10:20 [IST]
Other articles published on Sep 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X