Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോള്‍ പോഗ്ബ തിരിച്ചെത്തുന്നു; അടുത്ത ആഴ്ച പരിശീലനം ആരംഭിക്കുമെന്ന് സോള്‍ഷെയര്‍

ലണ്ടന്‍: കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് കളത്തില്‍ നിന്ന് മൂന്ന് മാസമായി വിട്ട്‌നില്‍ക്കുകയായിരുന്ന പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നു. പരിക്ക് ഭേദമായി താരം അടുത്തയാഴ്ച ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിക്കുമെന്ന് യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ അറിയിച്ചു. യൂറോപ്പാ ലീഗില്‍ കിരീട പ്രതീക്ഷയോടെ കുതിക്കുന്ന യുണൈറ്റഡിന് പോഗ്ബയുടെ വരവ് ഏറെ സഹായമാവും.

പോഗ്ബ എത്തുന്നതോടെ മധ്യനിരയിലെ പ്രശ്‌നം പരിഹരിച്ച് പ്രീമിയര്‍ ലീഗിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് സോള്‍ഷെയറുള്ളത്. പരിക്കേറ്റ് വിശ്രമത്തിലുള്ള എറിക് ബെയ്‌ലിയും തിമോത്തി ഫോസുവും ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും സോള്‍ഷെയര്‍ പറഞ്ഞു. അതേ സമയം ജെസ്സി ലിംഗാര്‍ഡിനേറ്റ പരിക്ക് യുണൈറ്റഡിന് തിരിച്ചടിയാണ്. പോഗ്ബ യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നതോടെ താരത്തിനെ ചുറ്റിപ്പറ്റിയുള്ള കൂടുമാറ്റ അഭ്യൂഹം വീണ്ടും ശക്തമാവും.

paulpogba

ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ പോഗ്ബയെ സ്വന്തമാക്കാന്‍ യുവന്റസും റയല്‍ മാഡ്രിഡും സജീവമായി രംഗത്തുണ്ട്. ക്രിസ്‌റ്റ്യോനോ റൊണാള്‍ഡോ കളിക്കുന്ന യുവന്റസിന്റെ മധ്യനിരയിലേക്ക് മികച്ച താരത്തെ ക്ലബ്ബ് തേടുന്നുണ്ട്. അതിനാല്‍ പോഗ്ബയെ തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുവന്റസ്. അതേ സമയം സീസണിന്റെ തുടക്കം മുതല്‍ സിനദിന്‍ സിദാന്‍ പോഗ്ബയെ റയലിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം പോഗ്ബ യുവന്റസിലേക്ക് കൂടുമാറുമെന്നാണ് വിവരം. അതേ സമയം പോഗ്ബ യുണൈറ്റഡുമായി കരാര്‍ പുതുക്കുമെന്ന വിശ്വാസത്തിലാണ് സോള്‍ഷെയര്‍.

Story first published: Friday, December 13, 2019, 17:18 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+