16 വർഷങ്ങൾക്ക് ശേഷം സീക്കോ ജപ്പാനിലേക്ക് തിരിച്ചെത്തുന്നു...
നീണ്ട 16 വർഷങ്ങൾക്ക് ശേഷം ബ്രസീലിൻറെ ഇതിഹാസ താരം സീക്കോ ജപ്പാനിലേക്ക് തിരിച്ചെത്തുന്നു.1989 ൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലാമെങ്ഗോയിൽ നിന്ന് ജാപ്പനീസ് ക്ലബ്ബായ കാശിമ ആന്റർസിൽ എത്തിയ സീക്കോ ജാപ്പനീസ് ലീഗിന് പുതിയ ചലനമാണ് നൽകിയത്.1999 ൽ ടീമിന്റെ പരിശീലകനായും, 2002 വരെ ടെക്നിക്കൽ ഡയറക്ടറായും അദ്ദേഹം തന്റെ കഴിവ് തെളിച്ചു.ഇപ്പോൾ വീണ്ടും ക്ലബ്ബിന്റെ ടെക്നിക്കൽ ഡയറക്ടർ റോളിലൂടെയാണ് സീക്കോ തന്റെ പഴയ ടീമിലേക്ക് തിരിച്ചെത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയെ മൂന്ന് സീസണുകളിൽ കളിപഠിപ്പിച്ചതിന് ശേഷമാണ് സീക്കോ ജപ്പാനിലേക്കെത്തുന്നത്.2014 എഫ് സി ഗോവയ്ക്കൊപ്പം ചേർന്ന് സീക്കോ ആദ്യ സീസണിൽ തന്നെ ടീമിനെ സെമി ഫൈനൽ വരെ എത്തിച്ചിരുന്നു.തുടർന്ന് രണ്ടാം സീസണിൽ ടീമിനെ ഫൈനൽ വരെ എത്തിച്ചെങ്കിലും 2016 ലെ ടീമിന്റെ മോശം പ്രകടനം കാരണം അദ്ദേഹം പരിശീലക സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

"നീണ്ട 16 വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ ഇഷ്ട്ട സ്ഥലത്തേക്ക് തിരിച്ചെത്തുന്നു.എന്റെ കഴിവിന്റെ പരമാവധി ഞാൻ ഈ ക്ലബ്ബിനുവേണ്ടി ചെലവാക്കിട്ടുണ്ട്,അത് ഇനിയും അങ്ങനെ തന്നെയായിരിക്കും.എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വഴിത്തിരിവുകൾ ഉണ്ടായത് എവിടെവച്ചാണ്.വീണ്ടും ഇവിടേക്ക് തിരിച്ചെത്തിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്" ;സീക്കോ മാധ്യമങ്ങളോട് പറഞ്ഞു.ക്ലബ്ബ് തലത്തിൽ 334 മത്സരങ്ങൾ കളിച്ചിട്ടുള്ള സീക്കോ ബ്രസീലിനുവേണ്ടി 71 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും നേടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications