Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ അള്‍ജീരിയ ജേതാക്കള്‍; സാദിയോ മാനേയുടെ സെനഗല്‍ വീണു

കെയ്റോ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ അള്‍ജീരിയ ജേതാക്കള്‍. സാദിയോ മാനേയുടെ മികവിലിറങ്ങിയ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് അള്‍ജീരിയ കിരീടജേതാക്കളായത്. മത്സരം ആരംഭിച്ച് 79-ാം സെക്കന്റില്‍ അള്‍ജീരിയ ഗോള്‍ നേടി. ബാഗ്ദാദ് ബനൗജയാണ് ഗോള്‍ സ്‌കോറര്‍. സമനില ഗോളിനുവേണ്ടി സെനഗല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അള്‍ജീരയന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല. 1990ന് ശേഷം ഇത് രണ്ടാം തവണയാണ് അള്‍ജീരിയ ആഫ്രിക്കന്‍ ചാമ്പ്യന്മാരാകുന്നത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ റഫറി സെനഗലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചെങ്കിലും വാര്‍ അള്‍ജീരിയക്ക് അനുകൂലമായി. ഇസ്മായില സാറിന്റെ ഷോട്ട് ബോക്സിനുള്ളില്‍ വെച്ച് തടയുന്നതിനിടെ അദ്ലെനെ ഗ്വെദെയ്റയുടെ കൈയില്‍ തട്ടിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയതെങ്കിലും വീഡിയോയില്‍ റഫറിയുടെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞു.

baghdadbounedjah

തുടക്കത്തില്‍തന്നെ ഗോള്‍ നേടിയതോടെ കടുത്ത പ്രതിരോധത്തിലൂന്നിയാണ് അള്‍ജീരിയ കളിച്ചത്. സെനഗല്‍ 63 ശതമാനം പന്ത് കൈവശം വെക്കുകയും 12 തവണ ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്തപ്പോള്‍ ആകെ ഒരുതവണ മാത്രമാണ് അള്‍ജീരിയ ഷോട്ടുതിര്‍ത്തത്. അത് ഗോളില്‍ കലാശിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി താരവും അള്‍ജീരിയന്‍ ക്യാപ്റ്റനുമായ റിയാദ് മെഹ്റസിന്റെ ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയാണിത്.

Story first published: Saturday, July 20, 2019, 12:56 [IST]
Other articles published on Jul 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+