എഎഫ്‌സി കപ്പ്: ആദ്യ പാദത്തില്‍ പാരോ എഫ്‌സിയെ വീഴ്ത്തി ബംഗളൂരു എഫ്‌സി
തിംഫു: എഎഫ്‌സി കപ്പ് 2020ലെ യോഗ്യതാ മത്സരത്തിലെ ആദ്യ പാദ മത്സരത്തില്‍ ഐസ്എല്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സിക്ക് ജയം. ഭൂട്ടാന്‍ ക്ലബ്ബ് പാരോ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു തോല്‍പ്പിച്ചത്. ഗോളൊവിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 53ാം മിനുട്ടില്‍ റോഷന്റെ അസിസ്റ്റില്‍ ഹയോക്കിപ്പാണ് ബംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്.
തെക്കന്‍ ഏഷ്യാ മേഖലയില്‍ നിന്നുള്ള മത്സരത്തില്‍ ഭൂട്ടാന്‍ ക്ലബ്ബിനെ അവരുടെ മടയില്‍ വീഴ്ത്തിയത് ബംഗളൂരുവിന് ആത്മവിശ്വാസമേകും. 12ന് ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ ബംഗളൂരുവിനാകും. മലയാളി താരം ആഷിഖ് കുരുണിയന്‍ ബംഗളൂരു നിരയിലുണ്ടായിരുന്നു.

2016ല്‍ എഫ്‌സി കപ്പ് ഫൈനലില്‍ കളിച്ച ടീമാണ് ബംഗളൂരു. ആദ്യമായി എഎഫ്‌സി കപ്പ് ഫൈനലില്‍ കളിക്കുന്ന ടീമെന്ന റെക്കോഡും ബംഗളൂരുവിന്റെ പേരിലാണ്. അന്ന് ഇറാഖി ക്ലബ്ബ് അല്‍ ക്വുവ അല്‍ ജാവിയ ക്ലബ്ബിനോടാണ് ബംഗളൂരു പരാജയപ്പെട്ടത്. ഈ മാസം 10ന് ആരംഭിക്കുന്ന മത്സരങ്ങളുടെ വിജയിയെ നവംബര്‍ ഏഴിനറിയാം. ഇത്തവണ മികച്ച ടീം ഒപ്പമുള്ളതിനാല്‍ ആത്മവിശ്വാസത്തിലാണ് ബംഗളൂരു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications