Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഫിലിപ്പൈന്‍സിനെതിരെ കൊറിയയ്ക്ക് ജയം

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സൗത്ത് കൊറിയ ഫിലിപ്പൈന്‍സിനെ തോല്‍പ്പിച്ചു. 67-ാം മിനിറ്റില്‍ ഹ്വാങ് ഉയ് ജോയാണ് കൊറിയ്ക്കായി ഗോള്‍ നേടിയത്. നേരത്തെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ചൈന ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ സ്വാന്‍ ഗൊരാന്‍ എറിക്‌സണ്‍ പരിശീലിപ്പിക്കുന്ന ഫിലിപ്പൈന്‍സ് മികച്ച പോരാട്ടമാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകളായ കൊറിയയ്‌ക്കെതിരെ കാഴ്ചവെച്ചത്. ബാബ്ലോ ബെന്റോ പരിശീലിപ്പിക്കുന്ന കൊറിയ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തില്ല. ടോട്ടനം താരം സണ്‍ ഹെയുങ് മിന്‍ ഇല്ലാതെയിറങ്ങിയ കൊറിയ ഒരു ഗോളിന് രക്ഷപ്പെടുകയായിരുന്നു.

southkorea

ടൂര്‍ണമെന്റില്‍ ആദ്യമായി സ്ഥാനം നേടിയ ഫിലിപ്പൈന്‍സ് എതിരാളികളുടെ മുന്നേറ്റത്തെ ചെറുക്കുന്നതില്‍ വിജയിച്ചു. കൊറിയയുടെ ഒട്ടേറെ അവസരങ്ങള്‍ ഫിലിപ്പൈന്‍സ് പ്രതിരോധത്തില്‍ത്തട്ടിത്തകര്‍ന്നു. മികച്ച ചില അവസരങ്ങള്‍ കൊറിയന്‍ താരങ്ങള്‍ പാഴാക്കുകയും ചെയ്തു. വെള്ളിയാഴ്ച ചൈനയുമായാണ് ഫിലിപ്പൈന്‍സിന്റെ അടുത്ത മത്സരം. ദക്ഷിണ കൊറിയെ കിര്‍ഗിസ്ഥാനെ നേരിടും.

Story first published: Tuesday, January 8, 2019, 8:40 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+