Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഒമാനെതിരെ ഉസ്‌ബെക്കിസ്ഥാന് ജയം

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ ഒമാനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ഉസ്‌ബെക്കസ്ഥാന്റെ ജയം. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജപ്പാന്‍ തുര്‍ക്ക്‌മെനിസ്ഥാനെതിരെ 3-2 എന്ന നിലയില്‍ ജയം സ്വന്തമാക്കിയിരുന്നു.

Asian Cup-Oman

ഒമാന്‍ നടത്തിയ നിരന്തര ആക്രമണങ്ങള്‍ക്കിടെ കളിയുടെ ഒഴുക്കിനെതിരായാണ് ഉസ്‌ബെക്ക് ആദ്യ ഗോള്‍ നേടുന്നത്. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ കളിയുടെ 34-ാം മിനിറ്റില്‍ ഒദില് അഹമ്മദോവ് ടീമിനെ മുന്നിലെത്തിച്ചു. സമനില നേടാന് ഒമാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും 72-ാം മിനിറ്റിലാണ് ആശ്വാസഗോള്‍ നേടുന്നത്. മുഹ്‌സന്‍ സലാ ഒമാനെ ഒപ്പമെത്തിച്ചെങ്കിലും എല്‍ദോര്‍ ഷൊമുറോദോവ് 85-ാം മിനിറ്റിലെ ഗോളില്‍ ഉസ്‌ബെക്കിന് വിജയം സമ്മാനിച്ചു.

കളിയുടെ 92-ാം മിനിറ്റില്‍ ഉസ്‌ബെക്ക് താരം എഗോര്‍ ക്രിമെറ്റ്‌സ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ടൂര്‍ണമെന്റിലെ ആദ്യ മാര്‍ച്ചിങ് ഓര്‍ഡറാണ് എഗോറിന് ലഭിച്ചത്. ഗള്‍ഫ് കപ്പ് ചാമ്പ്യനെന്ന പകിട്ടോടെയെത്തിയ ഒമാന് കളിയിലെ തോല്‍വി കനത്ത തിരിച്ചടിയാണ്. ഞായറാഴ്ച ഉസ്ബക്കിസ്ഥാന്‍ തുര്‍ക്ക്‌മെനിസ്ഥാനെ നേരിടും. ജപ്പാനാണ് ഒമാന്റെ എതിരാളി.

Story first published: Wednesday, January 9, 2019, 22:51 [IST]
Other articles published on Jan 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+