അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ആതിഥേയരായ യുഎഇ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുഎഇയുടെ വിജയം. ചാമ്പ്യന്മാരെന്ന പകിട്ടുമായെത്തിയ ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിലും തപ്പിത്തടഞ്ഞാണ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഒരു മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് നിലവാരമുള്ള പ്രകടനം കാഴ്ചവെക്കാനായില്ല.
യുഎഇക്കു വേണ്ടി അലി മബ്ഖൗട് 68-ാം മിനിറ്റില്‍ നേടിയ ഗോളാണ് മത്സരഫലം നിശ്ചയിച്ചത്. മത്സരത്തില്‍ 64 ശതമാനവും പന്തില്‍ നിയന്ത്രണം ഏറ്റെടുത്തത് ഓസ്ട്രേലിയയാണ്. 22 ഷോട്ടുകളും അവര്‍ എതിര്‍ഗോള്‍മുഖം ലക്ഷ്യമാക്കി പായിച്ചു. എന്നാല്‍ കൃത്യതയില്ലാത്ത ഷോട്ടുകള്‍ ഓസ്ട്രേലിയയ്ക്ക് വിനയായി.
പുജാര ആളാകെ മാറി!! ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി, രഞ്ജിയില്‍ സംഭവിച്ചത്...
മത്സരത്തിന്റെ തുടക്കത്തില്‍തന്നെ ലീഡെടുക്കാനുള്ള അവസരം ഓസ്ട്രേലിയ തുലച്ചിരുന്നു. മുന്നേറ്റ നിരയുടെ പോരായ്മതന്നെയാണ് ടീമിന് ക്വാര്‍ട്ടറില്‍ വിനയായത്. പ്രതിരോധനിര താരം ഗോള്‍കീപ്പറെ ലക്ഷ്യമാക്കി നല്കിയ ബാക്ക്പാസ് പിടിച്ചെടുത്ത് അലി ലക്ഷ്യം കാണുകയായിരുന്നു. ഗോള്‍ നേടിയശേഷം യുഎഇ ഗംഭീരമായ പ്രതിരോധം പടുത്തുയര്‍ത്തുകയും ചെയ്തു. ഖത്തറാണ് സെമിയില്‍ യുഎഇയുടെ എതിരാളി.