വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ്; ഇന്ത്യയെ നേരിടുക എളുപ്പമല്ല, മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പിനായി ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞെന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ജനുവരി 5ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെയാണ് നേരിടുക. അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളില്‍ ഇന്ത്യ കരുത്തരായ ചൈനയേയും ഒമാനേയും സമനിലയില്‍ തളച്ചിരുന്നു. ഈ മത്സരങ്ങള്‍ നല്‍കിയ ആത്മവിശ്വാസം ഇന്ത്യന്‍ ടീമിന് തുണയാകുമെന്നാണ് പ്രതീക്ഷ.

sunil-chhetri

ഇന്ത്യയെ ചെറുതായി കാണേണ്ടെന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വ്യക്തമാക്കി. ഇന്ത്യയെ കീഴ്‌പ്പെടുത്തുക എളുപ്പമാണെന്ന് ആരും കരുതേണ്ട. തോല്‍വി ഇഷ്ടപ്പെടാത്ത ടീമാണ് തങ്ങളുടേത്. എല്ലാ കളിക്കാരും സുവര്‍ണാവസരം ഉപയോഗപ്പെടുത്താനായി തയ്യാറായിക്കഴിഞ്ഞെന്നും ടൂര്‍ണമെന്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഛേത്ര പറഞ്ഞു.

2011ലാണ് ഇന്ത്യ ഒടുവിലായി ടൂര്‍ണമെന്റിന് യോഗ്യത നേടിയത്. അന്ന് ഗ്രൂപ്പ് മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടു. ഛേത്രിയും ഗുര്‍പ്രീത് സിങ് സന്ധുവും അന്നത്തെ ടീമിലുണ്ടായിരുന്നു. മറ്റു താരങ്ങള്‍ ഇതാദ്യമായാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനൊരുങ്ങുന്നത്. ആദ്യ മത്സരത്തിലാണ് ഇപ്പോള്‍ എല്ലാ ശ്രദ്ധയുമെന്ന് ഛേത്രി പറഞ്ഞു. മറ്റു കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല. യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കെതിരായ കളിയെക്കുറിച്ച് അപ്പോള്‍ മാത്രമേ ചിന്തിക്കുന്നുള്ളൂയെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഏഷ്യന്‍ കപ്പില്‍ ഛേത്രി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ബഹുമതി സ്വന്തമാക്കും. 107 മത്സരങ്ങള്‍ കളിച്ച ബൈച്യൂങ് ബൂട്ടിയയുടെ റെക്കോര്‍ഡാണ് 104 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഛേത്രി മറികടക്കാനൊരുങ്ങുന്നത്. ഞായറാഴ്ചയാണ് ഇന്ത്യ തായ്‌ലന്‍ഡ് മത്സരം. 10ന് യുഎഇ, 14ന് ബഹ്‌റൈന്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.

Story first published: Thursday, January 3, 2019, 8:46 [IST]
Other articles published on Jan 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X