Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് കോവിഡ്; സ്ഥിരീകരിച്ച് എസി മിലാന്‍

മിലാന്‍: എസി മിലാന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടര്‍ ഇബ്രാഹിമോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചു. 38കാരനായ താരത്തിന്റെ രോഗം ബാധിച്ച വിവരം ക്ലബ്ബ് തന്നെയാണ് പുറത്തുവിട്ടത്. രോഗവിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച ശേഷം അദ്ദേഹം ക്വാറന്റെയ്‌നില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍ എവിടെ നിന്നാണ് ഇബ്രയ്ക്ക് രോഗം ബാധിച്ചതെന്നത് വ്യക്തമല്ല. എന്നാല്‍ എസി മിലാനിലെ ഇബ്രയുടെ സഹതാരമായിരുന്ന ലിയോ ദുവാചിക്ക് കോവിഡ് ബാധിച്ചിരുന്നു. ഇറ്റാലിയന്‍ സെരി എയില്‍ ബൊളോഞ്ഞയ്‌ക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോളുമായി മിലാനെ വിജയത്തിലേക്ക് നയിച്ചത് ഇബ്രയായിരുന്നു.

ടീമിലെ സഹതാരങ്ങളുമൊക്കെയായി അടുത്ത് ഇടപഴകിയതിനാല്‍ത്തന്നെ ഇബ്രാഹിമോവിച്ചിന്റെ രോഗം ആശങ്കപടര്‍ത്തുന്നു. എന്നാല്‍ എസി മിലാന്‍ താരങ്ങളില്‍ നടത്തിയ പരിശോധനയില്‍ മറ്റാര്‍ക്കും തന്നെ പോസിറ്റീവായിട്ടില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്. അവസാന സീസണോടെയാണ് ഇബ്ര തന്റെ മുന്‍ ക്ലബ്ബായ എസി മിലാനിലേക്ക് തിരിച്ചെത്തിയത്. അയാക്‌സ്,യുവന്റസ്,ബാഴ്‌സലോണ,പിഎസ്ജി,മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,എല്‍ എ ഗ്യാലക്‌സി ടീമുകള്‍ക്കെല്ലാം വേണ്ടി പന്ത് തട്ടിയുള്ള ഇബ്ര തന്റെ 38ാം വയസിലും മികച്ച പോരാട്ടവുമായി മൈതാനത്ത് സജീവമാണ്.

ibrahimovic

നേരത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ ഇടവേള കഴിഞ്ഞെത്തിയ പിഎസ്ജി താരങ്ങളില്‍ അഞ്ചോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം ഇടവേള ആസ്വദിച്ച് മടങ്ങിയെത്തിയ നെയ്മര്‍,കെയ്‌ലിന്‍ എംബാപ്പ,മൗറോ ഇക്കാര്‍ഡി,ഏഞ്ചല്‍ ഡി മരിയ,കെയ്‌ലര്‍ നവാസ് എന്നിവര്‍ക്കാണ് പിഎസ്ജി നിരയില്‍ രോഗം ബാധിച്ചിരുന്നത്. നെയ്മറും ഏഞ്ചല്‍ ഡി മരിയയും രോഗമുക്തരായി വീണ്ടും പിഎസ്ജി നിരയില്‍ ഇറങ്ങിയെങ്കിലും എംബാപ്പെയും ഇക്കാര്‍ഡിയും മടങ്ങിയെത്തിയിട്ടില്ല. എല്ലാ രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമായിത്തന്നെ തുടരുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇതിനോടകം ലീഗുകളെല്ലാം പുതിയ സീസണ്‍ ആരംഭിച്ചിട്ടുണ്ട്. ബയോ ബബിള്‍ സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കൃത്യമായി എസ്ഒപിയും പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ബയോ ബബിള്‍ സുരക്ഷ ലംഘിച്ചാല്‍ വിലക്കും സസ്‌പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കും. അവസാന സീസണില്‍ മാര്‍ച്ചോടെ കോവിഡിനെത്തുടര്‍ന്ന് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ജൂണ്‍ അവസാനത്തോടെയാണ് ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. സ്‌പെയിനും ഇറ്റലിയുമാണ് കോവിഡിന്റെ പ്രതിസന്ധി കൂടുതല്‍ നേരിട്ടത്. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് കോവിഡ് വ്യാപനം ശക്തമായി തുടരുന്നത്.

Story first published: Friday, September 25, 2020, 15:24 [IST]
Other articles published on Sep 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+