വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പ ലീഗ്: ഞെട്ടിക്കുന്ന തോല്‍വിയോടെ മിലാന്‍ പുറത്ത്... അവസാന 32 ലിസ്റ്റ് തയ്യാര്‍

ഒളിംപിയാക്കോസാണ് മിലാനെ ഞെട്ടിച്ചത്

By Manu
1

ഏതന്‍സ്/ ലണ്ടന്‍: മുന്‍ യൂറോപ്യന്‍ ചാംപ്യന്‍മാരും ഇറ്റലിയിലെ വമ്പന്‍മാരുമായ എസി മിലാന്‍ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ അവസാന 32ലെത്താതെ പുറത്തായി. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പുഘട്ടത്തിലെ അവസാന കളിയില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതോടെയാണ് മിലാന്റെ പ്രതീക്ഷ അസ്തമിച്ചത്. ഗ്രൂപ്പ് എഫില്‍ ഗ്രീക്ക് ടീമായ ഒളിംപിയാക്കോസ് 3-1നു മിലാനെ കെട്ടുകെട്ടിക്കുകയായിരുന്നു. തോല്‍വിക്കൊപ്പം ക്രിസ്റ്റിയന്‍ സപാറ്റയുടെ സെല്‍ഫ് ഗോള്‍ മിലാന് മറ്റൊരു നാണക്കേടായി.

മറ്റു പ്രധാന ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ബയേര്‍ ലെവര്‍ക്യുസന്‍ 5-1ന് ലര്‍നാക്കയെയും ഗ്രൂപ്പ് ബിയില്‍ സാല്‍സ്ബര്‍ഗ് 2-1നു കെല്‍റ്റിക്കിനെയും ഗ്രൂപ്പ് സിയില്‍ സ്ലാവിയ പ്രാഹ 2-0നു സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെയും ഗ്രൂപ്പ് ഡിയില്‍ സ്പാര്‍ട്ടക് എര്‍നാവ 1-0ന് ഫെനര്‍ബാച്ചെയെയും ഗ്രൂപ്പ് ഇയില്‍ ആഴ്‌സനല്‍ 1-0നു ക്വറാബാഗിനെയും പരാജയപ്പെടുത്തി. ഹോംഗ്രൗണ്ടില്‍ അലെക്‌സാണ്ടര്‍ ലക്കാസറ്റെ 16ാം മിനിറ്റില്‍ നേടിയ ഗോളാണ് ആഴ്‌സനലിനു ജയം സമ്മാനിച്ചത്.

പെര്‍ത്ത് ടെസ്റ്റ്: കുതിച്ച കംഗാരുപ്പടയ്ക്ക് കടിഞ്ഞാണിട്ട് ഇന്ത്യ... ആദ്യദിനം ആറിന് 277പെര്‍ത്ത് ടെസ്റ്റ്: കുതിച്ച കംഗാരുപ്പടയ്ക്ക് കടിഞ്ഞാണിട്ട് ഇന്ത്യ... ആദ്യദിനം ആറിന് 277

പെര്‍ത്തില്‍ കോലിയുടെ ആനമണ്ടത്തരം!! ഭുവിയെ തഴഞ്ഞത് വലിയ നഷ്ടം... ഇതാ കാരണങ്ങള്‍ പെര്‍ത്തില്‍ കോലിയുടെ ആനമണ്ടത്തരം!! ഭുവിയെ തഴഞ്ഞത് വലിയ നഷ്ടം... ഇതാ കാരണങ്ങള്‍

ഗ്രൂപ്പ് ജിയില്‍ വിയ്യാറയല്‍ 2-0ന് സ്പാര്‍ട്ടക്കിനെയും ഗ്രൂപ്പ് ജെയില്‍ സെവിയ്യ 3-0ന് ക്രാസ്‌നോഡഡറിനെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് എല്ലില്‍ ചെല്‍സിയെ ഹ്ംഗേറിയന്‍ ക്ലബ്ബായ വിദി 2-2നു സമനിലയില്‍ കുരുക്കി. വില്ല്യനും ഒലിവര്‍ ജിറൂഡുമാണ് ബ്ലൂസിന്റെ സ്‌കോറര്‍മാര്‍. ആഴ്‌സനല്‍. ചെല്‍സി, സെവിയ്യ എന്നിവരുള്‍പ്പെടുന്ന മുന്‍നിര ടീമുകളെല്ലാം ടൂര്‍ണമെന്റിന്റെ അവസാന 32ല്‍ ഇടം പിടിച്ചിട്ടുണ്ട്.

Story first published: Friday, December 14, 2018, 16:31 [IST]
Other articles published on Dec 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X