Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് വെറ്ററൻ ഗോൾകീപ്പറെ ടീമിലെത്തിച്ച് എസി മിലാൻ

മുൻ ലിവർപൂൾ ഇതിഹാസ ഗോൾകീപ്പറായ പെപ്പെ റെയ്നയെ സ്വന്തമാക്കി എ.സി മിലാൻ.ഇറ്റാലിയൻ ക്ലബ്ബായ നാപോളിയിൽ നിന്നാണ് മുപ്പത്തഞ്ചുകാരനായ റെയ്നയെ മിലാൻ സ്വന്തമാക്കിയത്.കഴിഞ്ഞ ദിവസമാണ് താരത്തിന്റെ സൈനിംഗ് ക്ലബ്ബ് അതികൃതർ പുറത്തുവിട്ടത്.മിലാനിൽ താരം രണ്ടാം നിര ഗോൾകീപ്പറുടെ റോളിലായിരിക്കും കളിക്കുക. കാരണം ഇറ്റലിയുടെ അടുത്ത ബുഫൊൺ എന്ന് വിളിപ്പേരുള്ള ജിയാന്‍ലൂജി ഡൊന്നാറുമ്മയെന്ന് പത്തൊമ്പതുകാരനാണ് മിലാന്റെ ഗോൾകീപ്പർ റോൾ കൂടുതലും ഏറ്റെടുക്കുന്നത്.എന്നാൽ ഡൊന്നാറുമ്മയെ റാഞ്ചാൻ പല വമ്പൻ ക്ലബ്ബുകളും രംഗത്തുണ്ട് .അതുകൊണ്ടുതന്നെയാണ് സീസൺ തുടങ്ങുന്നതിന് മുൻപ്തന്നെ ഒരു ഗോൾകീപ്പറെ മിലാൻ ടീമിലെത്തിച്ചിരിക്കുന്നത്.

ac milan

ഒരു പതിറ്റാണ്ടോളം ലിവർപൂൾ ഗോൾ വലകാത്ത റെയ്ന ലിവര്പൂളിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ( 285 ) കളിച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. റഷ്യൻ ലോകകപ്പിൽ സ്പാനിഷ് ടീമിൽ ഉൾപെടുത്തിയെങ്കിലും ഒറ്റ മത്സരത്തിൽ പോലും താരത്തിന് ഇറങ്ങാൻ സാധിച്ചില്ല.സ്പെയിനിനുവേണ്ടി 36 മത്സരങ്ങൾ കളിച്ചിട്ടുള്ള റെയ്ന സ്പെയിനിന്റെ അണ്ടർ 16,18,21 ടീമുകളിലും കളിച്ചിട്ടുണ്ട്.


ബാഴ്‌സലോണയുടെ സി ടീമിലുടെ കരിയർ ആരംഭിച്ച റെയ്ന ലിവർപൂളിന് പുറമെ വില്ലാറയൽ ,ബയേൺ മ്യൂണിക് എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.തുടർച്ചയായി മൂന്ന് തവണ പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിട്ടുള്ള റെയ്ന 2009 ലെ മികച്ച ലിവർപൂൾ താരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Story first published: Wednesday, July 4, 2018, 16:20 [IST]
Other articles published on Jul 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+