Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണ്‍ ഭരിച്ച ചാമ്പ്യന്‍സ് ലീഗ്, താരമായി ലെവന്‍ഡോസ്‌കി- പോയ സീസണിലെ പോരാട്ടങ്ങളിലൂടെ

അവസാന സീസണില്‍ ഫുട്‌ബോള്‍ ലോകത്തെ അടക്കിഭരിച്ചത് ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെന്ന പോളണ്ട് സ്‌ട്രൈക്കര്‍ നിറഞ്ഞാടിയതാണ് ബയേണിനെ സ്വപ്‌ന കിരീടത്തിലേക്ക് എത്തിച്ചത്. സെമിയില്‍ ബയേണ്‍ മ്യൂണിക്ക് ലിയോണെ തോല്‍പ്പിച്ചപ്പോള്‍ ലെയ്പ്‌സിഗിനെ തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ ഫൈനല്‍ പ്രവേശനം. ഫൈനലില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ ഏക പക്ഷീയമായ ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചത്. 59ാം മിനുട്ടില്‍ കിങ്സ്ലി ജൂനിയര്‍ കോമാനാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്.

15 ഗോളാണ് ലെവന്‍ഡോസ്‌കി ബയേണിനായി നേടിയത്. 9 ഗോള്‍ നേടിയ സെര്‍ജി ഗ്നാബ്രിയുടെ പ്രകടനവും നിര്‍ണ്ണായകമായി. ചാമ്പ്യന്‍സ് ലീഗില്‍ മാത്രമല്ല ബുണ്ടസ്ലീഗയിലും ടോപ് സ്‌കോററായിരുന്നത് ലെവന്‍ഡോസ്‌കിയാണ്. ചാമ്പ്യന്‍സ് ലീഗിലെ പ്രകടനം യുവേഫയുടെ മികച്ച സ്‌ട്രൈക്കര്‍ പുരസ്‌കാരവും മികച്ച താരത്തിനുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കിയെ തേടിയെത്തി. ഇത്തവണത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കിയ്ക്കാണ് ലഭിച്ചത്.

കൂടുതല്‍ ഗോള്‍ മാത്രമല്ല കൂടുതല്‍ അസിസ്റ്റ് നടത്തിയവരുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് ലെവന്‍ഡോസ്‌കി ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം. ആറ് ഗോളിനാണ് അദ്ദേഹം വഴിയൊരുക്കിയത്. ലെവന്‍ഡോസ്‌കിക്കൊപ്പം പിഎസ്ജിയുടെ ഏഞ്ചല്‍ ഡി മരിയ,അയാക്‌സിന്റെ ഹക്കി സിയീച്ച് എന്നിവരും കൂടുതല്‍ അസിസ്റ്റ് നടത്തിയവരുടെ പട്ടികയില്‍ ലെവന്‍ഡോസ്‌കിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനുണ്ടായിരുന്നു.

championsleague

മികച്ച ഗോളിയായി ബയേണിന്റെ മാനുവല്‍ ന്യൂയറിനെയാണ് തിരഞ്ഞെടുത്തത്. ടീമിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പ്രകടനമാണ് ന്യൂയര്‍ നടത്തിയത്. 376 പോയിന്റാണ് ന്യൂയറിന് ലഭിച്ചത്.മികച്ച മിഡ്ഫീല്‍ഡറായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനെ തിരഞ്ഞെടുത്തപ്പോള്‍ മികച്ച പ്രതിരോധ നിര താരമായി ബയേണ്‍ മ്യൂണിക്കിന്റെ ജോഷ്വാ കിമ്മിച്ചിനെയാണ് തിരഞ്ഞെടുത്തത്.

യുവേഫയുടെ അവസാന സീസണിലെ മികച്ച സ്‌ക്വാഡില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇടം പിടിച്ചില്ല എന്നതും ശ്രദ്ധേയമായി. മുന്നേറ്റ നിരയില്‍ കെയ്‌ലിയന്‍ എംബാപ്പെ,നെയ്മര്‍,ലെവന്‍ഡോസ്‌കി,മെസ്സി,സ്‌റ്റെര്‍ലിങ്,സെര്‍ജി ഗ്നാബ്രി എന്നിവരാണ് ഇടം പിടിച്ചത്. മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ പോയ ചാമ്പ്യന്‍സ് ലീഗായിരുന്നു അവസാന സീസണിലേത്. റൊണാള്‍ഡോ ഉണ്ടായിട്ടും യുവന്റസിനും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.

Story first published: Friday, December 18, 2020, 13:52 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+