Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ... സിവ ധോണിയുടെ പാട്ട് വൈറല്‍, പക്ഷെ... വീഡിയോക്ക് പിന്നില്‍

ദില്ലി: ലോകം മുഴുവനുള്ള മലയാളികളുടെ ഇപ്പോഴത്തെ സംസാര വിഷയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവയുടെ പാട്ടാണ്. ജാര്‍ഖണ്ഡുകാരനായ ധോണിയുടെ മകളുടെ പാട്ട് മലയാളികള്‍ ഇത്രയും ആകര്‍ഷിക്കാന്‍ കാരണമെന്താണെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. മലയാളത്തിലാണ് സിവ പാട്ടുപാടി ഏവരെയും ഞെട്ടിച്ചിരിക്കുന്നത് എന്നതാണ് ഇതിനു കാരണം.

1

സൂപ്പര്‍ ഹിറ്റ് ഗാനമായ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ.. എന്നു തുടങ്ങുന്ന ഗാനമാണ് സിവ അതിമനോഹരമായി പാടിയിരിക്കുന്നത്. സിവസിങ്‌ധോണി006 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ എന്തായാലും വൈറലമായ മാറിക്കഴിഞ്ഞു.

2

എന്നാല്‍ ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് സംശയം പ്രകടിപ്പിച്ച് പലരും രംഗത്തു വന്നിട്ടുണ്ട്. രണ്ടു വയസ്സ് മാത്രം പ്രായണമുള്ള സിവ ഇതേ പ്രായത്തിലുള്ള ഒരു മലയാളി കുട്ടിക്ക് പോലും സാധിക്കാത്ത തരത്തില്‍ അക്ഷരസ്ഫുടതയോടെയാണ് പാടിയിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന ധോണിയുടെ മകള്‍ക്ക് ഇത്രയും മനോഹരമായി എങ്ങനെ പാടാന്‍ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. മാത്രമല്ല ധോണിയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നല്ല ഇതു പോസ്റ്റ് ചെയ്തിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ധോണിയോ ഭാര്യ സാക്ഷിയോ ഇത്തരമൊരു വീഡിയോ മറ്റെവിടെയും പോസ്റ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ടു തന്നെ സിവയുമായി സാമ്യമുള്ള ഏതെങ്കിലും മലയാളി പെണ്‍കുട്ടിയായിരിക്കാം വീഡിയോയില്‍ ഉള്ളതെന്നും ഇവര്‍ പറയുന്നു.

സിവ ധോണിയുടേത് എന്ന പേരില്‍ പുറത്തുവന്ന വീഡിയോ കാണാം

Story first published: Wednesday, October 25, 2017, 10:30 [IST]
Other articles published on Oct 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+