Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശിനെ തകര്‍ത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം

സില്‍ഹെറ്റ്: ടെസ്റ്റ് ക്രിക്കറ്റില്‍ പിന്നോക്കം പോയ സിംബാബ്‌വേയ്ക്ക് പ്രതീക്ഷകളുമായി ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയം. വിദേശ മണ്ണില്‍ ഒരു ടെസ്റ്റ്

വിജയിക്കാന്‍ 17 വര്‍ഷം കാത്തിരിക്കേണ്ടിവന്ന അവര്‍ രാജകീയമായാണ് തിരിച്ചുവന്നത്. ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ 151 റണ്‍സിന്റെ വിജയമാണ് സിംബാബ്‌വേ സ്വന്തമാക്കിയത്. 321 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 169 റണ്‍സില്‍ എല്ലാവരും പുറത്തായി.

മത്സരത്തിന്റെ നാലാം ദിവസം വിക്കറ്റ് പോകാതെ 26 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ബംഗ്ലാദേശിന് പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ്-ഇംറുള്‍ ഖയാസ് സഖ്യം 56 റണ്‍സ് നേടി പ്രതീക്ഷയുണര്‍ത്തിയെങ്കിലും സിംബാബ്‌വേയുടെ സ്പിന്‍ തന്ത്രത്തിനുമുന്നില്‍ ടീം കുടുങ്ങി. ചരിത്രത്തിലെ മൂന്നാമത്തെ മാത്രം എവേ വിജയമാണ് ഇതിലൂടെ സിംബാബ്‌വേ നേടിയത്.

zimbabwecelebratecropped

ഇംറുള്‍ ഖയാസ് (43), ആരിഫുള്‍ ഹഖ് (38) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശിനായി കാര്യപ്പെട്ട സംഭാവന നല്‍കിയത്. പുതുമുഖം ആരിഫുള്‍ അരങ്ങേറ്റം മികവുറ്റതാക്കിയതുമാത്രമാണ് ബംഗ്ലാദേശിന് ആശ്വാസമായത്. സ്പിന്നര്‍മാരായ ബ്രണ്ടന്‍ മൗറ്റയും സിക്കന്ധര്‍ റാസും ബംഗ്ലാദേശിന്റെ നടുവൊടിച്ചു. ബ്രണ്ടന്‍ മൗറ്റ നാലും സിക്കന്ധര്‍ റാസ മൂന്നും വിക്കറ്റുകള്‍ നേടി.

രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ സിംബാബ്വേ ഇതോടെ 1-0ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച ധാക്കയില്‍ നടക്കും. 2001 നവംബറിലായിരുന്നു സിംബാബ്‌വേ അവസാനമായി ഒരു എവേ മത്സരം ജയിച്ചത്. 2013ല്‍ സ്വന്തം നാട്ടില്‍ ഒരു ജയം സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് മറ്റൊരു വിജയവും. രണ്ടാം ടെസ്റ്റ് സമനിലയിലെങ്കിലുമാക്കിയാല്‍ വിദേശത്ത് ഒരു പരമ്പര വിജയവുമായി സിംബാബ്‌വേയ്ക്ക് മടങ്ങാം.

Story first published: Tuesday, November 6, 2018, 17:43 [IST]
Other articles published on Nov 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+