Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്‌വെ ശക്തമായ നിലയില്‍; രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക പതറുന്നു

ഹരാരെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെയ്ക്ക് മികച്ച ലീഡ്. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെന്ന നിലയിലാണ്. കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ നിലവില്‍ സിംബാബ്‌വെയ്ക്ക് 354 റണ്‍സിന്റെ ലീഡുണ്ട്. ക്യാപ്റ്റന്‍ സീന്‍ വില്യംസിനൊപ്പം (47) ട്രിപ്പിയാനോ (1)യാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്‌സില്‍ നേടിയ 113 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സിംബാബ്‌വെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ആരംഭിച്ചത്. ടോപ് ഓഡര്‍ പ്രതീക്ഷിച്ചപോലെ തിളങ്ങിയില്ലെങ്കിലും അര്‍ധ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ ടെയ്‌ലര്‍ (67) സിംബാബ്‌വെയ്ക്ക് അടിത്തറയേകി. പ്രിന്‍സ് മസ്്‌വ്യൂര്‍ (35), സിക്കന്തര്‍ റാസ (34) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്രയ്ഗ് എര്‍വിന്‍ (13), ചക്കാബ്വ (15), ടിമീസന്‍ മറൂമ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പ്രതീക്ഷ നല്‍കി വില്യംസണ്‍ ക്രീസിലുണ്ട്.ശ്രീലങ്കയ്ക്കുവേണ്ടി ധനഞ്ജയ് ഡി സില്‍വ, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ സുരങ്ക ലക്മാല്‍, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

slvszim

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഒന്നാം ഇന്നിങ്‌സില്‍ 406 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 293 റണ്‍സില്‍ അവസാനിച്ചിരുന്നു. ഏഞ്ചലോ മാത്യൂസിന്റെ (64) അര്‍ധ സെഞ്ച്വറിയാണ് ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദിമുത് കരുണരത്‌ന (44), ഓഷാഡോ ഫെര്‍ണാണ്ടോ (44), ധനഞ്ജയ് ഡി സില്‍വ (42), വിശ്വ ഫെര്‍ണാണ്ടോ (38) എന്നിവരും സന്ദര്‍ശകര്‍ക്ക് നിര്‍ണ്ണായക റണ്‍സ് സമ്മാനിച്ചു. 43 ഓവറില്‍ 113 റണ്‍സ് വഴങ്ങിയാണ് സിക്കന്തര്‍ റാസയുടെ ഏഴ് വിക്കറ്റ് പ്രകടനം. മുംബ, ട്രിപ്പാനോ, നയൂച്ചി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കായിരുന്നു ജയം.

Story first published: Friday, January 31, 2020, 9:04 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+