വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ്: ബാറ്റിങ് നിര തിളങ്ങി, ശ്രീലങ്കയ്‌ക്കെതിരേ സിംബാബ്‌വെയ്ക്ക് മികച്ച തുടക്കം

ഹരാരെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ സിംബാബ്‌വെയ്ക്ക് മികച്ച തുടക്കം. ആദ്യം കളി നിര്‍ത്തുമ്പോള്‍ സിംബാബ്‌വെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ്. ക്രയ്ഗ് എര്‍വിനും (55) ബ്രണ്ടന്‍ ടെയ്‌ലറുമാണ് (13) ക്രീസില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ അടിത്തറപാകി. പ്രിന്‍സ് മസ്്‌വയൂര്‍ (55),കെവിന്‍ കസൂസ (63) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 96 റണ്‍സാണ് ആതിഥേയര്‍ക്ക് സമ്മാനിച്ചത്.

മസ്‌വയൂര്‍ 149 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകള്‍ നേടിയപ്പോള്‍ 214 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് കസൂസയുടെ പ്രകടനം. മൂന്നാമനായെത്തിയ എര്‍വിനും താളം കണ്ടെത്തിയതാണ് സിംബാബ്‌വെയ്ക്ക് കരുത്തായത്. 116 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും പറത്തിയാണ് എര്‍വിന്‍ ക്രീസില്‍ നില്‍ക്കുന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി എംബുല്‍ഡെനിയ, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

ഐ ലീഗ്: കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാളിനെ തകര്‍ത്തുഐ ലീഗ്: കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു

zimvssltest

സമീപകാലത്തായി ക്രിക്കറ്റില്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സിംബാബ്‌വെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ലങ്കയ്‌ക്കെതിരേ പുറത്തെടുക്കുന്നത്. ശ്രീലങ്കയെ തോല്‍പ്പിക്കാനായല്‍ സിംബാബ്‌വെ ക്രിക്കറ്റിനത് മുന്നേറാനുള്ള വലിയ കരുത്താകും.

Story first published: Monday, January 20, 2020, 9:59 [IST]
Other articles published on Jan 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X