Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്‌വെയോട് തോറ്റ് ഇന്ത്യ നാണംകെട്ടു; ഞെട്ടിപ്പിക്കുന്ന തോല്‍വി 2 റണ്‍സിന്!

ഹരാരെ: ഇത്തിരിക്കുഞ്ഞന്മാരായ സിംബാബ്‌വെയോട് ഇന്ത്യ തോറ്റു. അതും രണ്ടേ രണ്ട് റണ്‍സിന്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് ആരാധകര്‍ വാഴ്ത്തുന്ന ക്യാപ്റ്റന്‍ എം എസ് ധോണി ക്രീസില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ തോല്‍വി എന്നത് അതിലും വലിയ നാണക്കേട്. അവസാന പന്തില്‍ 4 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് കിട്ടിയത് ഒരേ ഒരു റണ്‍സ്. ഇന്ത്യ രണ്ട് റണ്‍സിന് തോറ്റു. ധോണി സിക്‌സ് പറത്തി ജയിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ.

171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി മനീഷ് പാണ്ഡെയാണ് ടോപ് സ്‌കോററായത്. പാണ്ഡെ 35 പന്തില്‍ 48 റണ്‍സെടുത്തു. ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസായ കെ എല്‍ രാഹുല്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായി. മന്‍ദീപ് സിംഗ്, റായുഡു, ജാദവ്, ധോണി, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.

ms-dhoni-vs-zimbabwe

അവസാന ഓവറില്‍ വെറും എട്ട് റണ്‍സ് മതിയായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ എം എസ് ധോണിക്ക് ഇന്ത്യയെ ജയിപ്പിക്കാനായില്ല. ആറാമനായി ഇറങ്ങിയ ധോണി 17 പന്തില്‍ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരിട്ട 17 പന്തുകളില്‍ ഒരേയൊരു ബൗണ്ടറി മാത്രമാണ് ധോണിക്ക് അടിക്കാനായത്. അവസാന ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഫാസ്റ്റ് ബൗളര്‍ മദ്‌സീവ സിംബാബ്‌വെയുടെ താരമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സെടുത്തത്. എല്‍ട്ടന്‍ ചിഗുംബര 26 പന്തില്‍ 54 റണ്‍സോടെ സിംബാബ്‌വെയുടെ താരമായി. ചിബാദ, മസക്ഡാസ, വാലര്‍, റാസ എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തു. ഉനദ്കട്ട്, റിഷി ധവാന്‍, ചാഹല്‍ എന്നിവര്‍ ബൗളിംഗില്‍ വന്‍ പരാജയമായി. ചിംഗുംബരയാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Sunday, June 19, 2016, 16:39 [IST]
Other articles published on Jun 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+