Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭുവിയില്ലാതെ ഇന്ത്യയോ? സഹീറിന്റെ ലൈനപ്പില്‍ ഭുവി ഔട്ട്!! ആദ്യ ടെസ്റ്റിലെ ബൗളിങ് ലൈനപ്പ് ഇങ്ങനെ...

ദില്ലി: മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയാണ് ഭുവനേശ്വര്‍ കുമാര്‍. ഭുവിയില്ലാത്ത ഇന്ത്യന്‍ ടീമിനെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലുമാവില്ല. റണ്‍സ് വിട്ടുകൊടുക്കാതെ കണിശതയോടെ പന്തെറിയുന്നതില്‍ മിടുക്കനാണ് താരം.

ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഭുവി അടുത്തതായി ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറിനാരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ബൗളിങ് ലൈനപ്പിനെ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസറായ സഹീര്‍ ഖാന്‍ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഭുവിയില്ലാത്ത ഇന്ത്യ

ഭുവിയില്ലാത്ത ഇന്ത്യ

സഹീര്‍ തിരഞ്ഞെടുത്ത ബൗളിങ് ലൈനപ്പില്‍ ഭുവിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യന്‍ പേസ് ബൗളിങിന്റെ അമരക്കാരനായ ഭുവിയെ സഹീര്‍ തഴഞ്ഞത് പലരെയും അമ്പരപ്പിച്ചു കഴിഞ്ഞു. വെറ്ററന്‍ പേസറായ ഇഷാന്ത് ശര്‍മയായിരിക്കണം ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കേണ്ടതെന്ന് സഹീര്‍ അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയയില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ഇഷാന്തിനു മുതല്‍ക്കൂട്ടാണ്. ടീമിലെ മറ്റു ബൗളര്‍മാര്‍ക്കും ഇഷാന്തിന്റെ ഉപദേശം നിര്‍ണായകമാവുമെന്നും അതു ഇന്ത്യയെ ചരിത്രവിജയം നേടാന്‍ സഹായിക്കുമെന്നും സഹീര്‍ വിലയിരുത്തി.

നാലു പേരെ തിരഞ്ഞെടുത്തു

നാലു പേരെ തിരഞ്ഞെടുത്തു

അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള സംഘത്തിലേക്കു നാലു പേസര്‍മാരെയാണ് സഹീര്‍ തിരഞ്ഞെടുത്തത്. ഇഷാന്തിനെക്കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. ഈ നാലു പേരില്‍ മൂന്നു പേരെയാവണം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും സഹീര്‍ നിര്‍ദേശിക്കുന്നു.
ഷമി ഇപ്പോള്‍ മികച്ച ഫോമിലാണ് പന്തെറിയുന്നത്. കളിയുടെ ഗതി മാറ്റാന്‍ ശേഷിയുള്ള താരമാണ് ബുംറ. ഉമേഷാവട്ടെ സ്‌ട്രൈക്ക് ബൗളറുമാണെന്നും ഇന്ത്യയുടെ മുന്‍ പേസര്‍ ചൂണ്ടിക്കാട്ടി.

ബാറ്റ്‌സ്മാന്‍മാര്‍ സഹായിക്കണം

ബാറ്റ്‌സ്മാന്‍മാര്‍ സഹായിക്കണം

ആദ്യ ടെസ്റ്റിന് മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ് ബൗളര്‍മാരെ സഹായിക്കേണ്ടതെന്നു സഹീര്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ പിച്ച് ഏതു തരത്തിലാണെന്നും അതുമായി പൊരുത്തപ്പെടാന്‍ തയ്യാറെടുപ്പ് ആവശ്യമാണെന്നും എല്ലാവര്‍ക്കുമറിയാം. സാധാരണയില്‍ നിന്നും വ്യത്യസ്തമായുള്ള തയ്യാറെടുപ്പാണ് ഇത്തരത്തിലുള്ള പര്യടനങ്ങളില്‍ നടത്തേണ്ടത്. ഇതിനായി ബൗളര്‍മാരെ സഹായിക്കാന്‍ ഇന്ത്യയുടെ തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്കു സഹായിക്കാവുമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

ഭുവിക്കു യോജിച്ചതല്ല

ഭുവിക്കു യോജിച്ചതല്ല

ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ ഭുവിക്കു യോജിച്ചതല്ലെന്ന് സഹീര്‍ പറയുന്നു. സ്വിങിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ബൗളറാണ് ഭുവി. എന്നാല്‍ ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിന് അതു വേണ്ടത്ര ലഭിക്കില്ല. ഇവിടെയുള്ള വിക്കറ്റില്‍ തീര്‍ച്ചയായും പേസും ബൗണ്‍സുമുണ്ടാവും. എന്നാല്‍ പന്തിന് സ്വിങ് കുറവായിരിക്കും. ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും പിച്ചുകള്‍ സ്വിങ് ബൗളിങിനെ തുണയ്ക്കുന്നതായിരുന്നെന്നും എന്നാല്‍ ഓസ്‌ട്രേലിയയില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും സഹീര്‍ വിശദമാക്കി.

Story first published: Saturday, December 1, 2018, 15:35 [IST]
Other articles published on Dec 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+