For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് 100 ശതമാനം ഫിറ്റല്ല, എന്നാല്‍ അവന്റെ ജോലി ചെയ്യാനുള്ള ഫിറ്റ്നസുണ്ട്: സഹീര്‍ ഖാന്‍

മുംബൈ: രോഹിത് ശര്‍മയുടെ പരിക്ക് സംബന്ധമായ വിവരങ്ങള്‍ തനിക്കറിയില്ലെന്ന് വിരാട് കോലി വ്യക്തമാക്കിയതോടെ രോഹിതിന്റെ അഭാവം വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. ക്രിക്കറ്റിലെ പല പ്രമുഖരും രോഹിതിന്റെ അഭാവത്തില്‍ ചോദ്യങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് സഹ പരിശീലകനായ സഹീര്‍ ഖാന്‍.

രോഹിത് മുംബൈയിലും 100 ശതമാനം ഫിറ്റല്ലായിരുന്നുവെങ്കിലും അവന്റെ ജോലി ചെയ്യാനുള്ള ഫിറ്റ്‌നസ് രോഹിതുണ്ടായിരുന്നുവെന്നാണ് സഹീര്‍ ഖാന്‍ പറഞ്ഞത്. 'ഒരാള്‍ എങ്ങനെയാണ് കളിക്കാന്‍ യോഗ്യനാകുന്നതെന്ന് നോക്കുക. ഓരോ കേസുകളും വ്യത്യസ്തമാണ്. രോഹിത് കളിച്ച് തെളിയിച്ചതാണ്. 100 ശതമാനം ഫിറ്റല്ലായിരിക്കും. എങ്കിലും അവന്റെ ജോലി ചെയ്യാനുള്ള ഫിറ്റ്‌നസുണ്ട്. ഫൈനലില്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി അവന്‍ നേടിയിരുന്നു. അതിനാല്‍ത്തന്നെ മറ്റ് പലകാര്യങ്ങളും നോക്കിയിരിക്കാം എന്ന കാര്യം ഉറപ്പാണ്'-സഹീര്‍ ഖാന്‍ പറഞ്ഞു.

zaheerkhanandrohitsharma

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനാണ് രോഹിത്. ഇത്തവണത്തെ ഐപിഎല്ലിനിടെയാണ് രോഹിതിന് പരിക്കേറ്റത്. നാല് മത്സരത്തെ വിശ്രമത്തിന് ശേഷം പരിശീലനം പുനരാരംഭിച്ച് രോഹിത് മുംബൈ നിരയിലേക്ക് തിരിച്ചെത്തുകയും ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ടീമിനെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. എന്നാല്‍ ഓസീസ് പരമ്പരയ്ക്ക് രോഹിത് ഫിറ്റല്ലെന്ന കാരണം പറഞ്ഞ് പരിഗണിച്ചില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിന് വിട്ട രോഹിതിന് ടെസ്റ്റ് പരമ്പര കളിക്കാനാവുമോയെന്ന് ഡിസംബര്‍ 11ന് നടക്കുന്ന പരിശോധനയില്‍ വ്യക്തമാകും.

രോഹിതിനൊപ്പം എന്‍സിഎയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇഷാന്ത് ശര്‍മ ടെസ്റ്റ് കളിക്കാന്‍ ഫിറ്റല്ലെന്ന് അവര്‍ വിധിയെഴുതിയതോടെ രോഹിതിന്റെ കാര്യത്തില്‍ വീണ്ടും ആശങ്ക ഉയരുകയാണ്. രോഹിതിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്. ടെസ്റ്റില്‍ കാര്യമായി ബാധിക്കില്ലെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിതിന് കളിക്കാന്‍ സാധിക്കാത്തത് ഇന്ത്യയെ നന്നായി ബാധിക്കും. ഓസ്‌ട്രേലിയക്കെതിരേ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സുള്ള നിലവിലെ ഇന്ത്യന്‍ താരമാണ് രോഹിത്.

രോഹിതിന്റെ പരിക്ക് സംബന്ധിച്ച് ആവിശ്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും മാനേജ്‌മെന്റ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും സഹീര്‍ പറഞ്ഞു. ഓരോ ഫോര്‍മാറ്റിനും ഓരോ ഫിറ്റ്്‌നസാണ് വേണ്ടത്. ടി20 3.5 മണിക്കൂറും ഏകദിനം 7 മണിക്കൂറും ടെസ്്റ്റ് 30-40 മണിക്കൂറുമാണ് ഉള്ളത്. അതിനാല്‍ ഓരോ ഫോര്‍മാറ്റിനും ഓരോ ഫിറ്റ്‌നെസാണുള്ളത്. ഓരോ താരത്തിന്റെയും റോളിനനുസരിച്ചും അവന്റെ ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ മാറുമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, November 28, 2020, 20:54 [IST]
Other articles published on Nov 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+