Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ തിരക്കിനിടെ സഹീര്‍ഖാന്‍ എന്‍ഗേജ്ഡ്!! വധു ബോളിവുഡ് നായിക സാഗരിക!! ചിത്രങ്ങള്‍!!

സമീപകാലത്ത് ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് സഹീര്‍. ഇന്ത്യന്‍ അക്രം എന്നൊക്കെയാണ് വിളിപ്പേര്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐ പി എല്ലില്‍ കത്തിച്ച് പന്തെറിയുകയാണ് സഹീര്‍. പോരാത്തതിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം ക്യാപ്റ്റനും. പറഞ്ഞു വന്നത് ഇതൊന്നുമല്ല, ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള മറ്റൊരു വിവാഹബന്ധം കൂടി നടക്കുന്നു എന്നാണ്. സഹീര്‍ തന്നെയാണ് വരന്‍. ചക്‌ദേ ഇന്ത്യ ഫെയിം നടി സാഗരിക ഗാട്‌ഗെയാണു വധു.

വിവാഹനിശ്ചയം കഴിഞ്ഞു

വിവാഹനിശ്ചയം കഴിഞ്ഞു

ഐ പി എല്‍ ക്രിക്കറ്റിനിടെയാണ് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റനുമായ സഹീര്‍ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ബോളിവുഡ് നടി സാഗരിക ഗാട്‌ഗെയാണു വധു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സഹീര്‍ ഖാന്‍ ഇക്കാര്യം പുറത്തുവിട്ടത്.

ഇതാണാ മെസേജ്

ഇതാണാ മെസേജ്

ഭാര്യയുടെ ഇഷ്ടങ്ങള്‍ കണ്ട് ചിരിക്കരുത്. നിങ്ങളും അവയില്‍ ഒന്നാണ്. ജീവിതാന്ത്യം വരെയുള്ള പാര്‍ട്‌ണേര്‍സ് എന്ന് പറഞ്ഞാണ് സഹീര്‍ ഖാന്‍ സാഗരിക ഗാട്‌ഗെയുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഇന്ത്യന്‍ ടീം കോച്ച് അനില്‍ കുംബ്ലെ, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് തുടങ്ങിയ പ്രമുഖര്‍ സഹീറിനും സാഗരികയ്ക്കും ആശംസകളറിയിച്ചു.

ആരാണീ സാഗരിക ഗാട്‌ഗെ

ആരാണീ സാഗരിക ഗാട്‌ഗെ

മഹാരാഷ്ട്രയിലെ കോലാപൂര്‍ സ്വദേശിയാണ്. ഷാരൂഖ് ഖാന്‍ നായകനായ ബ്ലോക് ബസ്റ്റര്‍ ചിത്രം ചക്‌ദേ ഇന്ത്യയിലെ അഭിനയത്തിലൂടെയാണ് സാഗരിക പ്രശസ്തയായത്. ഫോക്‌സ്, മിലേ നാ മിലേ ഹം, റഷ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. മറാത്തി, പഞ്ചാബി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് 30കാരിയായ ഗാട്‌ഗെ.

ആരാണീ സഹീര്‍ഖാന്‍

ആരാണീ സഹീര്‍ഖാന്‍

സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് സഹീര്‍ ഖാന്‍. ഇന്ത്യയ്ക്ക് വേണ്ടി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു. ഇപ്പോള്‍ ഐ പി എല്ലിന്റെ പത്താം സീസണില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിക്കുന്നു

കടുത്ത പ്രണയം

കടുത്ത പ്രണയം

ക്രിക്കറ്റും ബോളിവുഡും തമ്മില്‍ പ്രണയത്തിലാകുന്നത് പുതിയ കാര്യമൊന്നുമല്ല. യുവരാജും ഹസല്‍ കീച്ചും പ്രണയിച്ച് വിവാഹം ചെയ്തതിന് പിന്നാലെയാണ് സഹീറും സാഗരികയും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. പിന്നീട് കുറച്ച് കാലം ഗോസിപ്പുകോളങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു.

എല്ലാം തുറന്ന് പറഞ്ഞു

എല്ലാം തുറന്ന് പറഞ്ഞു

അധികം വൈകാതെ സഹീര്‍ഖാനും സാഗരികയും തങ്ങളുടെ പ്രണയം സമ്മതിച്ചു. സഹീറുമായുള്ള പ്രണയത്തിന്റെ സൂചന നല്‍കിയ സാഗരിക, വിവാഹ നിശ്ചയവാര്‍ത്തയും ട്വിറ്ററിലൂടെ പങ്കുവെച്ചു. സഹീറിന്റെ കളികള്‍ കാണാന്‍ സാഗരികയും സ്റ്റേഡിയത്തിലെത്താറുണ്ട്.

Story first published: Tuesday, April 25, 2017, 10:29 [IST]
Other articles published on Apr 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+