Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ദില്ലിയുടെ ക്യാപ്റ്റനായി സഹീര്‍ ഖാന്റെ തീപ്പൊരി ബൗളിങ് ആരാധകര്‍ക്ക് വീണ്ടും കാണാം

ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ സഹീര്‍ ഖാന്റെ മിന്നുന്ന പ്രകടനം ഒരിക്കല്‍ക്കൂടി കണ്‍മുന്നിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഓരോ പന്തിലും വിസ്മയമൊളിപ്പിച്ച് എതിര്‍ ബാറ്റ്‌സ്മാനെ വട്ടംകറക്കുന്ന സഹീര്‍ ഖാന്റെ പ്രതാപകാലമാണ് ആരാധകര്‍ വീണ്ടും കാത്തിരിക്കുന്നത്.

ഇത്തവണ ദില്ലി ഡെയര്‍ ഡെവിള്‍സിന്റെ ക്യാപ്റ്റനാണ് ഈ ഇടങ്കൈയ്യന്‍ ബൗളര്‍. ഇതു രണ്ടാം സീസണിലാണ് സഹീര്‍ ദില്ലിക്കൊപ്പം കളിക്കുന്നത്. സ്വിങ്ങും പേസും ഒത്തിണങ്ങിയ തന്റെ പഴയതാളം വീണ്ടുടെക്കാന്‍ കഴിയുമെന്നാണ് സഹീറിന്റെ പ്രതീക്ഷ. പുതിയ സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്ന് സഹീര്‍ പറഞ്ഞു.

zaheer

സീസണില്‍ മുഴുവന്‍ മത്സരങ്ങളും കളിക്കാനാണ് ആഗ്രഹം. കായികക്ഷമതയുടെ കാര്യത്തില്‍ ഫിസിയോയുടെയും ട്രെയിനര്‍മാരുടെയും നിരീക്ഷണമുണ്ട്. ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്. നീണ്ടനാളുകള്‍ക്കുശേഷം കളിക്കാനിറങ്ങുന്നതിന്റെ ആവേശമുണ്ട്. ക്രിക്കറ്റ് ഇല്ലാതെ തന്റെ ജീവിതമില്ലെന്നും മുപ്പത്തിയെട്ടുകാരന്‍ പറഞ്ഞു.

പാറ്റ് കമ്മിസ്, റബാദ, ക്രിസ് മോറിസ്, മുഹമ്മദ് ഷമി തുടങ്ങിയവര്‍ ദില്ലി ടീമിലുണ്ട്. അതുകൊണ്ടുതന്നെ അന്തിമ ഇലവനെ തെരഞ്ഞെടുക്കുക മാനേജ്‌മെന്റിന് ദുഷ്‌കരമാകും. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സഹീര്‍ വ്യക്തമാക്കി. ഇത്തവണ ദില്ലി ഐപിഎല്ലില്‍ മുത്തമിടുമെന്നും സഹീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Story first published: Sunday, April 2, 2017, 9:11 [IST]
Other articles published on Apr 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+