ഫാസ്റ്റ് ബൗളിംഗ്; ഇന്ത്യന്‍ ടീമില്‍ എനിക്കൊരു പിന്‍ഗാമി ഉണ്ട്: സഹീര്‍ ഖാന്‍
മുംബൈ: റിവേഴ്‌സ് സ്വിംഗ്, വേഗതയേറിയ യോര്‍ക്കറുകള്‍ - ഇത് രണ്ടുമാണ് ബറോഡ എക്‌സ്പ്രസ് സഹീര്‍ ഖാന്റെ പ്രത്യേകത. സഹീര്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മിസ് ചെയ്യാന്‍ പോകുന്നതും ഇത് തന്നെയാകും. സഹീര്‍ ഖാന്‍ വിരമിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് വരാന്‍ പോകുന്ന ബൗളര്‍ ആരായിരിക്കും. സഹീറിന് ഇക്കാര്യത്തില്‍ ഒരു ഉത്തരമുണ്ട്.
തന്റെ പിന്‍ഗാമി ആരായിരിക്കും എന്നതിനെക്കുറിച്ച് സഹീര്‍ ഖാന്‍ തന്നെ പറയുന്നു. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, വരുണ്‍ ആരോണ്‍, മോഹിത് ശര്‍മ എന്നിങ്ങനെയുള്ള ഫാസ്റ്റ ബൗളര്‍മാരില്‍ ആരെങ്കിലും ആയിരിക്കും സഹീറിന്റെ പിന്‍ഗാമി എന്ന് തോന്നിയാല്‍ തെറ്റി. ഇവരാരുമല്ല സഹീറിന്റെ പിന്‍ഗാമി. ഉമേഷ് യാദവാണ്. ഉമേഷിനെക്കുറിച്ച് സഹീര്‍ ഖാന്‍ തന്നെ പറയുന്നത് നോക്കൂ..

പേസ് ആന്‍ഡ് മൂവ്‌മെന്റ്
ഇന്ത്യയുടെ യഥാര്‍ഥ ഫാസ്റ്റ് ബൗളറാണ് ഉമേഷ് യാദവ്. 140 ന് മേല്‍ സ്ഥിരമായി എറിയുന്ന യാദവ് 150 വരെ എറിഞ്ഞിട്ടുണ്ട്. സ്പീഡ് മാത്രമല്ല മികച്ച സ്വിംഗ് ബോളുകളും ഉമേഷിന്റെ ആയുധ ശേഖരത്തിലുണ്ട്

ഇനിയും മെച്ചപ്പെടണം
മികച്ച ആയുധശേഖരങ്ങള്‍ കയ്യിലുണ്ടെങ്കിലും ഉമേഷ് യാദവ് ഇനിയും മെച്ചപ്പെടാനുണ്ട് എന്നാണ് സഹീര്‍ പറയുന്നത്. സ്പീഡും ബാലന്‍സുമാണ് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പ്രധാനം. രണ്ടും ഉമേഷ് യാദവിനുണ്ട്.

ഉമേഷ് ഇപ്പോള്‍ എത്തിയത്
15 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഉമേഷ് യാദവ് 48 വിക്കറ്റുകള്‍ വീഴ്ത്തി. 52 ഏകദിനങ്ങളില്‍ നിന്നും 72 വിക്കറ്റുകളും യാദവിന്റെ ശേഖരത്തിലുണ്ട്

സഹീര്‍ കളിച്ചത്
92 ടെസ്റ്റുകളാണ് സഹീര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ടെസ്റ്റിലും ഏകദിനത്തിലുമായി 600 ലധികം വിക്കറ്റുകള്‍ സഹീറിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications