Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇന്ത്യയുടെ അക്രം' സഹീര്‍ഖാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!

വര്‍ഷം 2000. നയ്‌റോബിയില്‍ നടക്കുന്ന ഐ സി സി നോക്കൗട്ട് ട്രോഫി ടൂര്‍ണമെന്റ്. കെനിയയ്‌ക്കെതിരെ പത്തോവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുമായി ശരാശരി തുടക്കമിട്ട ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ - സഹീര്‍ ഖാന്‍. പിന്നീടുള്ള പതിനഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി സഹീര്‍ മാറി. സഹീറിനൊപ്പം അന്ന് ആ ടൂര്‍ണമെന്റില്‍ തന്നെയാണ് യുവരാജ് സിംഗും അരങ്ങേറിയത്.

വായുവില്‍ ചാടിയുയര്‍ന്ന് ഇടംകൈ കൊണ്ടുള്ള ആ ബൗളിംഗ് ആക്ഷന്‍ ഒരിക്കല്‍ കണ്ടവരാരും മറക്കില്ല. സ്വിംഗിന്റെ സുല്‍ത്താന്‍ എന്ന് വിളിപ്പേരുള്ള വസിം അക്രമിനെ പോലും അമ്പരപ്പിക്കുന്ന റിവേഴ്‌സ് സ്വിംഗിന്റെയും യോര്‍ക്കറുകളുടെയും ആശാനായിരുന്നു സഹീര്‍ ഖാന്‍. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകള്‍ സഹീറിന്റെ കരിയറിന് പലപ്പോഴും തടയിട്ടു. ഇപ്പോഴിതാ മുപ്പത്തേഴാം വയസ്സില്‍ സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തു.

സഹീര്‍ - ബറോഡ ബോംബര്‍

സഹീര്‍ - ബറോഡ ബോംബര്‍

ബറോഡ ബോംബര്‍ എന്നാണ് സഹീര്‍ ഖാന്‍ അറിയപ്പെട്ടിരുന്നത്. മഹാരാഷ്ട്രയിലെ ശ്രീരാംപൂരില്‍ ജനിച്ച സഹീര്‍ ബറോഡയ്ക്ക് വേണ്ടിയാണ് രഞ്ജി ട്രോഫി കളിച്ചുതുടങ്ങിയത്. 2000 ത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറി.

 യോര്‍ക്കര്‍ ഖാന്‍

യോര്‍ക്കര്‍ ഖാന്‍

തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ മിടുക്കനായിരുന്നു സഹീര്‍. ഇടങ്കൈ കൊണ്ടുള്ള ബൗളിംഗ് ആക്ഷനൊപ്പം സഹീറിന്റെ യോര്‍ക്കറുകളും ശ്രദ്ധേയമായി. റിവേഴ്‌സ് സ്വിംഗായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ സഹീറിനെ ഏറെ അപകടകാരിയാക്കിയിരുന്നത്.

ഐ പി എല്ലില്‍ കളിക്കും

ഐ പി എല്ലില്‍ കളിക്കും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സഹീര്‍ ഖാന്‍ ഒരു വര്‍ഷം കൂടി ഐ പി എല്ലില്‍ കളിക്കും. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയാണ് സഹീര്‍ തന്റെ അവസാന സീസണ്‍ കളിക്കുക.

പ്രഖ്യാപനം ട്വിറ്ററില്‍

പ്രഖ്യാപനം ട്വിറ്ററില്‍

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് സഹീര്‍ ഖാന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. തുടര്‍ച്ചയായ പരിക്കുകള്‍ സഹീറിന്റെ കളിയുടെ ഭൂരിഭാഗം സമയവും അപഹരിച്ചു.

കണക്കുകളില്‍ ഇങ്ങനെ

കണക്കുകളില്‍ ഇങ്ങനെ

ഇന്ത്യയിലെ പോപ്പുലര്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ സഹീര്‍ കണക്കുകളിലും പിന്നിലല്ല. 92 ടെസ്റ്റുകളില്‍ നിന്നായി 311 വിക്കറ്റുകള്‍. 200 ഏകദിനങ്ങള്‍ കളിച്ച സഹീര്‍ 282 വിക്കറ്റെടുത്തു. ട്വന്റി 20യിലും 17 വിക്കറ്റുണ്ട്.

അവസാനമായി കളിച്ചത്

അവസാനമായി കളിച്ചത്

2014 ഫെബ്രുവരിയിലാണ് സഹീര്‍ ഖാന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഇനി ടെസ്റ്റില്‍ ഒരു തിരിച്ചുവരവുണ്ടാവില്ല എന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് സഹീര്‍ ഖാന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ബൗളിംഗിലെ സച്ചിന്‍

ബൗളിംഗിലെ സച്ചിന്‍

ബറോഡ ബോംബര്‍, ഇന്ത്യയുടെ വസിം അക്രം, ബൗളിംഗിലെ സച്ചിന്‍ തുടങ്ങിയ ഒരുപാട് വിശേഷണങ്ങള്‍ കളി ആരാകകരും കമന്റേറ്റര്‍മാരും സഹീറിന് നല്‍കിയിട്ടുണ്ട്.

ഐ പി എല്ലില്‍

ഐ പി എല്ലില്‍

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തുടങ്ങിയവയാണ് ഐ പി എല്ലില്‍ സഹീറിന്റെ പ്രമുഖ ടീമുകള്‍. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ലസിത് മലിംഗയും സഹീര്‍ ഖാനും ഒന്നിച്ചുള്ള ഓപ്പണിംഗ് സ്‌പെല്ലുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

അച്ഛന്റെ പിന്തുണ

അച്ഛന്റെ പിന്തുണ

എഞ്ചിനീയര്‍മാര്‍ ഒരുപാടുണ്ട്. നീയൊരു ബൗളറാക്. എഞ്ചിനീയറിംഗ് വേണ്ട എന്ന് വെച്ച് ബൗളിംഗ് കരിയറായി തിരഞ്ഞെടുക്കാനുള്ള തീരുമാനത്തെക്കുറിച്ച് സഹീര്‍ ഖാന്‍ പറയുന്നു. എം ആര്‍ എഫ് പേസ് ഫൗണ്ടേഷനിലൂടെയാണ്് സഹീര്‍ ശ്രദ്ധ നേടുന്നത്.

Story first published: Thursday, October 15, 2015, 14:37 [IST]
Other articles published on Oct 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+