Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മത്സരം ഉപേക്ഷിക്കേണ്ടിവന്നത് ഗ്രൗണ്ട് സ്റ്റാഫിന്റെ പിടിപ്പുകേട്, വിമര്‍ശിച്ച് സഹീര്‍ ഖാന്‍

ഗുവാഹത്തി: 2020ലെ ഇന്ത്യയുടെ ആദ്യ വിജയം കാണാന്‍ ഇരമ്പിയെത്തിയ ആരാധകരെ നിരാശരാക്കുന്ന സംഭവമാണ് ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ നടന്നത്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത്രയും സാങ്കേതിക മികവുകളുണ്ടായിട്ടും മത്സരം നടത്താന്‍ സാധിക്കാത്തതിനെതിരേ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനും രംഗത്തെത്തിയിരിക്കുകയാണ്.

തീര്‍ത്തും നിരാശപ്പെടുത്ത സംഭവമാണ് ഗുവാഹത്തിയില്‍ സംഭവിച്ചത്. ഏഴ് മണിക്ക് മുമ്പ് പെയ്ത മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നത് സംഘാടകരുടെ പിഴവുകൊണ്ടാണ്. ഗ്രൗണ്ട് സ്റ്റാഫുകള്‍ അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചില്ല. പിച്ച് മൂടിയ ഷീറ്റില്‍ നിന്ന് വെള്ളം ചോരുന്നു. മത്സരം നടത്താന്‍ തീരുമാനിച്ച ഏഴ് മണിക്ക് ശേഷം മഴ തോര്‍ന്നെങ്കിലും വെള്ളം നീക്കം ചെയ്യുന്നതില്‍ ഗ്രൗണ്ട് സ്റ്റാഫ് പരാജയപ്പെട്ടു. പിച്ച് നന്നായി മൂടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മത്സരം നടത്താന്‍ സാധിക്കുമായിരുന്നു.

zaheerkhan

പിച്ച് ഉണക്കാന്‍ ഹെയര്‍ ഡ്രൈയറും വാക്കും ഡ്രൈയറുമാണ് ഗ്രൗണ്ട് സ്റ്റാഫ് ഉപയോഗിച്ചത്. എന്ത് ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. കുട്ടികള്‍ക്ക് പോലും സംഭവിക്കാത്ത പിഴവാണ് ഗ്രൗണ്ട് സ്റ്റാഫ് നടത്തിയിരുന്നത്. അന്താരഷ്ട്ര മത്സരങ്ങള്‍ ഇങ്ങനെ നടത്തുന്നത് വിഷമകരമായ സംഭവമാണെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്രയും ഗ്രൗണ്ട് സ്റ്റാഫിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പിച്ചുണക്കാന്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഗ്രൗണ്ട് സ്റ്റാഫ് ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് പിച്ചുണയ്ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് സംഘാടകര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ആരാധകരും ഉയര്‍ത്തുന്നത്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്.

Story first published: Monday, January 6, 2020, 17:51 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+