വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്റെ ജീവിതത്തില്‍ മാറ്റമുണ്ടായത് ആര്‍സിബിയിലെത്തിയ ശേഷം: യുസ്‌വേന്ദ്ര ചാഹല്‍

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ പ്രധാന സ്പിന്നര്‍മാരിലൊരാളാണ് യുസ്‌വേന്ദ്ര ചാഹല്‍. ഇന്ത്യക്കുവേണ്ടി നിരവധി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ചാഹല്‍ തന്റെ കരിയറിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമെത്തിയതോടെയാണ് കരിയറില്‍ വഴിത്തിരിവുണ്ടായതെന്നാണ് ചാഹല്‍ പറഞ്ഞത്. 2014ലാണ് ബംഗളൂരുവിലെത്തിയത്. ആ വര്‍ഷം ദുബൈയിലാണ് ടൂര്‍ണമെന്റ് നടന്നത്.

1

ആ സമയത്ത് വളരെ നാണക്കാരനായിരുന്നു ഞാന്‍.ഡ്രസിങ് റൂമിലെ രണ്ടോ മൂന്നോ ആളുകളെ മാത്രമായിരുന്നു എനിക്ക് അറിയാമായിരുന്നത്. ആ സമയത്ത് ഹരിയാനയിലെ സഹതാരമായിരുന്ന ഹര്‍ഷല്‍ പട്ടേല്‍ ബംഗളൂരുവിലുണ്ടായിരുന്നു. അവനോട് സംസാരിക്കുമ്പോള്‍ കൂടുതല്‍ ധൈര്യം തോന്നി. ഞങ്ങള്‍ റൂമില്‍ ഒരുമിച്ചായിരുന്നു. പിന്നീട് ബംഗളൂരുവിനൊപ്പം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവാന്‍ തുടങ്ങി. രവി രാംപോളുമായി അന്ന് വേഗം സൗഹൃദത്തിലായി. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഡാനിയല്‍ വെട്ടോറി എന്നിവരൊക്കെ അന്ന് ബംഗളൂരുവിനൊപ്പമുണ്ടായിരുന്നു. അവരോടൊക്കെ ഇടപഴകിയത് വലിയ മാറ്റമാണ് ഉണ്ടാക്കിയത് - ചാഹല്‍ പറഞ്ഞു.

2

അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തന്റെ മികവ് തെളിയിക്കാന്‍ ചാഹലിനായി. 2014ല്‍ 7.1 എക്കോണമി റേറ്റില്‍ 12 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. 2015 ചാഹലിന് കരിയറില്‍ വഴിത്തിരിവായി. 15 മത്സരത്തില്‍ നിന്ന് 23 വിക്കറ്റാണ് ഈ സീസണില്‍ ചാഹല്‍ അക്കൗണ്ടിലാക്കിയത്. ഇതോടെ ബംഗളൂരു നിരയിലെ സ്ഥിര സാന്നിധ്യമാകാനും ചാഹലിനായി. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മിക്ക താരങ്ങളുമായി മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ആളാണ് ചാഹല്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, മുന്‍ നായകന്‍ എം എസ് ധോണി എന്നിവര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടവനാണ് ചാഹല്‍.

3

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ചാഹല്‍ കൊറോണ കാലത്തെ ലോക്ഡൗണില്‍ വീഡിയോ ചാറ്റിങ്ങുമായി സജീവമായിരുന്നു. നേരത്തെ ചാഹല്‍ സാമൂഹ്യ മാധ്യമത്തില്‍ ശല്യമാണെന്നും ഇനിയും ഇതേ സ്വഭാവം തുടര്‍ന്നാല്‍ ബ്ലോക്ക് ചെയ്യുമെന്നും ബംഗളൂരുവിലെ ചാഹലിന്റെ മുന്‍ സഹതാരവും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ക്രിസ് ഗെയ്ല്‍ കഴിഞ്ഞിടെ പ്രതികരിച്ചിരുന്നു. 2016ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ചാഹല്‍ 52 ഏകദിനത്തില്‍ നിന്ന് 91 വിക്കറ്റും 42 ടി20യില്‍ നിന്ന് 55 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 84 ഐപിഎല്ലില്‍ നിന്നായി 100 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. സമീപകാലത്തായി രവീന്ദ്ര ജഡേജ ഓള്‍റൗണ്ട് മികവ് കാട്ടിയതോടെ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ ചാഹലിന് സാധിച്ചിട്ടില്ല.

Story first published: Sunday, July 12, 2020, 11:55 [IST]
Other articles published on Jul 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X