For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ് അവസരം പ്രതീക്ഷിച്ചിരുന്നു- യുസ്‌വേന്ദ്ര ചഹാല്‍

ബംഗളൂരു: ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരേ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടം നടക്കുമ്പോള്‍ ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. പരമ്പരയ്ക്കായി ജൂണ്‍ രണ്ടിന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.

ഈ വര്‍ഷം ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ സ്പിന്നര്‍മാര്‍ക്ക് പരിക്കേറ്റപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തനിക്കും ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി തുറന്ന് പറഞ്ഞിരിക്കുകയാണ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സജീവമായ ചഹാലിന് ഇതുവരെ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഉയര്‍ന്ന ഫിറ്റ്‌നസ് മാനദണ്ഡം ടെസ്റ്റ് കളിക്കുന്നതിന് ഇന്ത്യ മുന്നോട്ട് വെക്കുന്നത് ചഹാലിന് അവസരം ലഭിക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്നാണ്.

'ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോള്‍ ടെസ്റ്റ് ടീമിലേക്ക് വിളിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിക്കില്ല. എന്നാല്‍ ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തിയപ്പോള്‍ നമ്മുടെ ചില സീനിയര്‍ സ്പിന്നര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. അപ്പോള്‍ എന്നെ ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിനാണ് അവസരം ലഭിച്ചത്. അക്ഷര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. അശ്വിന്‍, ജഡേജ, കുല്‍ദീപ് എന്നിവര്‍ ടീമിന്റെ ഭാഗമായുണ്ട്.

chahal

ആ സാഹചര്യത്തില്‍ മറ്റൊരു സ്പിന്നര്‍ക്ക് അവസരം ലഭിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. പ്രധാനമായും അവരെല്ലാം നന്നായി കളിക്കുന്ന സാഹചര്യത്തില്‍.അശ്വിന്‍ ഭയ്യ 400 ടെസ്റ്റ് വിക്കറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ ജഡ്ഡു പാ 250 വിക്കറ്റുകളും പിന്നിട്ടു. അവരെ കാണുമ്പോള്‍ അവസരം ലഭിക്കുന്നതിനായി കൂടുതല്‍ മെച്ചപ്പെടണമെന്ന് ബോധ്യമുണ്ടാവും'-ചഹാല്‍ പറഞ്ഞു.

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ മുഖ്യ സ്പിന്നറായി ചഹാലിനെ പരിഗണിക്കാറുണ്ട്. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശമാണ്. വിക്കറ്റ് വീഴ്ത്താന്‍ ബുദ്ധിമുട്ടുന്നതോടൊപ്പം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യാതൊരു പിശുക്കും കാട്ടുന്നില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ചഹാലിനെ പരിഗണിക്കുമോയെന്ന കാര്യം വരെ നിലവില്‍ സംശയമുയര്‍ത്തുന്നു.

'ഏതൊരു ബൗളറും തീര്‍ച്ചയായും വെള്ള ജഴ്‌സി അണിയണമെന്ന് അതിയായി ആഗ്രഹിക്കും. ആരെങ്കിലും നിങ്ങളെ ടെസ്റ്റ് താരമെന്ന് വിശേഷിപ്പിച്ചാല്‍ അതിനെക്കാളും വലിയ അംഗീകാരം ലഭിക്കാനില്ല. അവസാന 3-4 വര്‍ഷമായി 10 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 50ന് മുകളില്‍ വിക്കറ്റ് ഞാന്‍ നേടിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഇന്ത്യ എ ടീമിനൊപ്പമുള്ളതായിരുന്നു'-ചഹാല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 22, 2021, 15:49 [IST]
Other articles published on May 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+