Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡേജ മീഡിയം പേസറായിരുന്നെങ്കില്‍ കുല്‍ദീപിനും എനിക്കും ഒന്നിച്ച് കളിക്കാമായിരുന്നു- ചഹാല്‍

മുംബൈ: ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ടിന് ശേഷം ഇന്ത്യ കണ്ടെത്തിയ സ്പിന്‍ കൂട്ടുകെട്ടാണ് യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയപ്പോള്‍ ചഹാല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ മിടുക്ക് കാട്ടി. എന്നാല്‍ രവീന്ദ്ര ജഡേജ ശക്തമായി തിരിച്ചുവന്നതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞിരിക്കുകയാണ്. നിലവില്‍ കുല്‍ദീപ് ടീമിന് പുറത്തായപ്പോള്‍ ചഹാല്‍ പ്ലേയിങ് 11ലെ സ്ഥിര സാന്നിധ്യവും അല്ലാതായിരിക്കുകയാണ്.

ഇപ്പോഴിതാ രവീന്ദ്ര ജഡേജ ഒരു മീഡിയം പേസറാണെങ്കില്‍ കുല്‍ദീപുമായി ഒന്നിച്ച് കളിക്കാമായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് യുസ്‌വേന്ദ്ര ചഹാല്‍. 'ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്ന സമയത്ത് ഞാനും കുല്‍ദീപും ഒരുമിച്ച് കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ 2018ല്‍ ഹര്‍ദിക്കിന് പരിക്കേറ്റതോടെ പന്തെറിയാന്‍ സാധിക്കാതെ വന്നു. ഇതോടെ രവീന്ദ്ര ജഡേജ വെള്ളബോള്‍ ടീമിലേക്ക് തിരിച്ചെത്തി. ഓള്‍റൗണ്ടറെന്ന നിലയില്‍ ഏഴാം നമ്പറില്‍ ജഡേജ നന്നായി ബാറ്റ് ചെയ്യുകയും ചെയ്യും. ദൗര്‍ഭാഗ്യവശാല്‍ ജഡേജ ഒരു സ്പിന്നറാണ്. ജഡേജ ഒരു മീഡിയം പേസറായിരുന്നെങ്കിലും എനിക്കും കുല്‍ദീപിനും ഒരുമിച്ച് കളിക്കാമായിരുന്നു'-ചഹാല്‍ പറഞ്ഞു.

chahal

ഇരുവരും തമ്മില്‍ സൗഹൃദമാണ് കാത്ത് സൂക്ഷിച്ചിരുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ഇരുവരെയും ഏറ്റവും നന്നായി ഉപയോഗിച്ചത്. കോലിയുടെ കാലത്ത് ചഹാലിന് ലഭിക്കുന്ന പിന്തുണ കുല്‍ദീപിന് ലഭിക്കുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട രീതിയില്‍ പന്തെറിയുന്ന കുല്‍ദീപിന് നിലവില്‍ ഐപിഎല്ലില്‍ പോലും അവസരം ലഭിക്കുന്നില്ല.

'ഒരു പരമ്പരയില്‍ ഞാനും കുല്‍ച്ചയും 50-50 ശതമാനം മത്സരങ്ങളാണ് കളിച്ചിരുന്നത്. ചിലപ്പോള്‍ ഒന്നിച്ച് കളിക്കും. ചിലപ്പോള്‍ ഞാന്‍ കൂടുതല്‍ മത്സരം കളിക്കുമ്പോള്‍ കുല്‍ച കുറവ് മത്സരം കളിക്കും. ഇത് തിരിച്ചും സംഭവിക്കും. അത് ടീമിന്റെ ഘടനയ്ക്കനുസരിച്ചിരിക്കും. ഹര്‍ദിക് പൂര്‍ണ്ണ ഫിറ്റ്‌നസോടെ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അവസരം ലഭിക്കുമായിരുന്നു. ഏഴാം നമ്പറില്‍ ഇന്ത്യക്ക് ഒരു ഓള്‍റൗണ്ടറെ അത്യാവശ്യമാണ്. ഞാന്‍ കളിച്ചില്ലെങ്കിലും ടീം വിജയിക്കുന്നതിലാണ് സന്തോഷം'-ചഹാല്‍ കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ഇന്ത്യ ചഹാലിനെ പരിഗണിച്ചേക്കും. എന്നാല്‍ കുല്‍ദീപിന് ഇനിയൊരു മടങ്ങിവരവ് എളുപ്പമല്ല. ഐപിഎല്ലിലെ പ്രകടനം മാത്രം കുല്‍ദീപിന്റെ മടങ്ങിവരവിന് സഹായിക്കുമെന്ന് കരുതുന്നില്ല. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം ടീമിന് പുറത്താണ്.

Story first published: Friday, May 21, 2021, 14:37 [IST]
Other articles published on May 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+