Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയില്‍ പരീക്ഷിക്കുന്ന തന്ത്രത്തെക്കുറിച്ച് വെളിപ്പെടുത്തി സ്പിന്നര്‍ ചാഹല്‍

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് സീരീസ് 2-1 എന്ന നിലയില്‍ നഷ്ടപ്പെട്ട ഇന്ത്യ ഏകദിന സീരീസിനായി ഇറങ്ങുകയാണ്. ഫിബ്രുവരി ഒന്നുമുതല്‍ നടക്കുന്ന ആറു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി തിരിച്ചടി നല്‍കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ടെസ്റ്റില്‍ കളിക്കാത്ത യുസ് വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഏകദിനത്തില്‍ കോലിയുടെ തുരുപ്പുചീട്ടുകളാകുമെന്നാണ് പ്രതീക്ഷ.

എന്നാല്‍, ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്നും ഭിന്നമായിരിക്കും ദക്ഷിണാഫ്രിക്കയിലെ പിച്ച് എന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നത് കണ്ടറിയണം. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വം നേടിയ ചാഹല്‍ കുല്‍ദീപ് സഖ്യത്തിന് വലിയ വെല്ലുവിളിയായിരിക്കും ദക്ഷിണാഫ്രിക്കയിലെ മത്സരങ്ങള്‍.

yuzvendrachahal

ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് ചാഹല്‍ പരമ്പരയ്ക്ക് മുന്നോടിയായി വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലേത് ബൗണ്‍സ് ട്രാക്കാണ്. ഇവിടെ ഫുള്‍ ലങ്ത് ഡലിവറികള്‍ ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ പന്തിന്റെ ലങ്തില്‍ മാറ്റം വരുത്തിയാകും പരീക്ഷണം നടത്തുകയെന്ന് ചാഹല്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് ഇന്നേവരെ ഒരു ഏകദിന പരമ്പര ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ചാഹലിന്റെ സ്പിന്‍ തന്ത്രങ്ങള്‍ മത്സരത്തില്‍ നിര്‍ണായകമാകും. സ്പിന്നര്‍മാര്‍ പൂര്‍ണമായി പരാജയപ്പെട്ടാല്‍ ഒരിക്കല്‍ക്കൂടി പരമ്പര നഷ്ടമെന്ന നിലയിലേക്ക് കാര്യങ്ങളെത്തും. മറിച്ചായാല്‍ കോലിക്കും ടീമിനും ചരിത്ര വിജയത്തോടെ ഇന്ത്യയിലേക്ക് മടങ്ങാം.

Story first published: Wednesday, January 31, 2018, 8:45 [IST]
Other articles published on Jan 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+