വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാഹല്‍ സൂപ്പര്‍താര പദവിയിലേക്ക്; പൂര്‍ണ സ്വാതന്ത്ര്യം നല്‍കി ക്യാപ്റ്റന്‍ കോലി

By അന്‍വര്‍ സാദത്ത്

സെഞ്ചൂറിയന്‍: കുറഞ്ഞനാളുകള്‍കൊണ്ട് ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വം നേടിക്കഴിഞ്ഞ ലെഗ്‌സ്പിന്നര്‍ യുസ് വേന്ദ്ര ചാഹല്‍ സൂപ്പര്‍താര പദവിയിലേക്ക്. ഇന്നേവരെ ഒരു ഇന്ത്യന്‍ താരത്തിനും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നേട്ടമാണ് ചാഹല്‍ സൗത്ത് ആഫ്രിക്കയില്‍ സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ദക്ഷിണാഫ്രിക്കയിലെ ഏകദിനത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കുന്നതെന്നത് ചാഹലിന്റെ നേട്ടത്തിന് മാറ്റുകൂട്ടുന്നു.

22 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ പിഴുത ചാഹല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരമായി ചാഹലിനെ മാറ്റിയത് ക്യാപ്റ്റന്‍ കോലി നല്‍കിയ ആത്മവിശ്വാസവും പൂര്‍ണ സ്വാതന്ത്ര്യവുമാണ്.

pic

കഴിഞ്ഞവര്‍ഷം ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ നിറം മങ്ങിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ നിന്നും പുറത്തായതോടെയാണ് ചാഹലിന് ഇടം ലഭിക്കുന്നത്. തനിക്ക് കിട്ടിയ അവസരം പൂര്‍ണമായും വിനിയോഗിക്കാന്‍ ചാഹലിന് സാധിച്ചു. ശ്രീലങ്കയ്‌ക്കെതിരെ രണ്ടുതവണ നാലുവിക്കറ്റ് നേടിയ ചാഹല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യന്‍ ടീമിലെ വിശ്വസ്തനാകുന്നത്.

ദേശീയ ക്രിക്കറ്റ് അക്കാദമി കോച്ച് നരേന്ദ്ര ഹിര്‍വാനിയുടെ പരിശീലനമാണ് ചാഹലിന്റെ സ്പിന്നിങ് മികവ് പുറത്തുകൊണ്ടുവന്നതെന്നുപറയാം. ടീമില്‍ കുല്‍ദീപ് യാദവ് സഹബൗളറായി എത്തിയതോടെ ചാഹലിന് ബൗളിങ്ങില്‍ കൂടുതല്‍ പരീക്ഷണം നടത്താനും അതുവഴി വിക്കറ്റുകള്‍ നേടാനും സാധിക്കുന്നുണ്ട്. വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ചാഹല്‍ ഇന്ത്യയുടെ തുരുപ്പുചീട്ടാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍.

Story first published: Monday, February 5, 2018, 9:17 [IST]
Other articles published on Feb 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X