വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഞങ്ങള്‍ യേസ് പറഞ്ഞു'- ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍ വിവാഹിതനാവുന്നു, ചിത്രങ്ങള്‍ പങ്കുവച്ചു

ധനശ്രീ വര്‍മയാണ് താരത്തിന്റെ ജീവിത പങ്കാളിയാവുന്നത്

ഇന്ത്യന്‍ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ വിവാഹിതനാവുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം താരം ആരാധകരുമായി പങ്കുവച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഞങ്ങളും യേസ് പറഞ്ഞുവെന്ന തലക്കെട്ടോടെയാണ് പ്രതിശ്രുധ വധു ധനശ്രീ വര്‍മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഷെയര്‍ ചെയ്തത്.

1

വിവാന നിശ്ചയത്തിനു മുമ്പ് ധനശ്രീയ്‌ക്കൊപ്പം ചില സൂം ലൈവുകളില്‍ ചഹല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡോക്ടര്‍ കൂടിയായ ധനശ്രീ കൊറിയോഗ്രാഫറെന്ന നിലയില്‍ യൂട്യൂബിലും വളരെ സജീവമാണ്.

തന്റെ അടുത്ത കൂട്ടുകാരനും ടീമംഗവുമായ ഹാര്‍ദിക് പാണ്ഡ്യയ്ക്കു ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചിനും ആണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ചഹലിലും ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിടാന്‍ പോവുന്നതായി അറിയിച്ചിരിക്കുന്നത്.

2

അതേസമയം, കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം മാസങ്ങളായി ക്രിക്കറ്റിനു പുറത്താണ് ചഹല്‍. അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സിനായി കളിച്ചു കൊണ്ടായിരിക്കും ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ മടങ്ങിവരവ്. ഐപിഎല്ലിനു മുന്നോടിയായി ചഹല്‍ പരിശീലനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് യുഎഇയില്‍ ഐപിഎല്‍ നടക്കുന്നത്. മാര്‍ച്ച് അവസാന വാരം മുതല്‍ മേയ് അവസാന വാരം വരെയായിരുന്നു നേരത്തേ ഐപിഎല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് കാരണം ടൂര്‍ണമെന്റ് ബിസിസിഐ മാറ്റിവയ്ക്കുകയായിരുന്നു.

ടീം ഇന്ത്യയിലെ ഏറ്റവും രസികനായ ക്രിക്കറ്റര്‍ കൂടിയാണ് ചഹല്‍. ഓരോ മല്‍സരം കഴിഞ്ഞാലും ചഹല്‍ ടിവിയെന്ന സ്വന്തം ചാനലിലൂടെ താരം ടീമംഗങ്ങളില്‍ പലരെയും അഭിമുഖം നടത്തുകയും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുമുണ്ട്. കൂടാതെ മികച്ചൊരു ഡാന്‍സറും കൂടിയാണ് താരം. ടിക്ക് ടോക്കിലൂടെ നേരത്തേ നിരവധി വീഡിയോകള്‍ ചഹല്‍ ആരാധകരുമായി പങ്കു വച്ചിരുന്നു.

അതു മാത്രമല്ല മികച്ചൊരു ചെസ് താരം കൂടിയാണ് ചഹല്‍. ഇന്ത്യയെ പ്രതിനിധീകരിച്ച് ജൂനിയര്‍ ചെസ് ചാംപ്യന്‍ഷിപ്പുകളില്‍ താരം മല്‍സരിച്ചിട്ടുണ്ട്. ക്രിക്കറ്റില്ലാത്തപ്പോള്‍ ഇടവേളകളില്‍ താരം ഇപ്പോഴും ചെസ്സിനായി സമയം മാറ്റിവയ്ക്കുകയും ഓണ്‍ലൈനായി പലരുമായും ഏറ്റുമുട്ടാറുമുണ്ട്.

Story first published: Saturday, August 8, 2020, 18:28 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X