Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അങ്ങനെ യുവരാജ് ഒരു കളി ജയിപ്പിച്ചു

ബാംഗ്ലൂര്‍: യുവരാജ് ഒരുമ്പെട്ടാല്‍ എന്നൊരു ചൊല്ല് തന്നെ ക്രിക്കറ്റ് ഡിക്ഷ്ണറിയില്‍ എഴുതിച്ചേര്‍ക്കേണ്ട സമയമായി എന്ന് തോന്നുന്നു. ലോകകപ്പ് ഫൈനലിലെയും ഐ പി എല്‍ ആദ്യ മത്സരങ്ങളിലെയും ഫോമില്ലായ്ക്ക് തുടര്‍ച്ചയായ തകര്‍പ്പന്‍ അടികളിലൂടെ മറുപടി പറയുകയാണ് യുവരാജ് സിംഗ്. രാജസ്ഥാനെതിരെ കൈവിട്ടുപോയ മാന്‍ ഓഫ് ദ മാച്ചും സ്വന്തമാക്കിയാണ് ദില്ലി ഡെയര്‍ഡെവിള്‍സിനെതിരെ യുവരാജ് നിറഞ്ഞാടിയത്.

29 പന്തില്‍ വെറും ഒരു ഫോര്‍ മാത്രമടിച്ചാണ് യുവരാജ് 68 റണ്‍സെടുത്തത്. ഫോര്‍ ഒന്നേ അടിച്ചുള്ളൂ എന്നോര്‍ത്ത് വിഷമിക്കേണ്ട. എണ്ണം പറഞ്ഞ സിക്‌സറുകള്‍ ഒമ്പതെണ്ണമാണ് യുവി പറത്തിയത്. നാലോവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീണ്ടും ഒരു ഓള്‍റൗണ്ട് പെര്‍ഫോമന്‍സ്. 33 റണ്‍സോടെ ഡിവില്ലിയേഴ്‌സും ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന് കരുത്തായി.

186 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ദില്ലി പൊരുതി നോക്കിയെങ്കിലും 16 റണ്‍സകലെ ആ പോരാട്ടം തീര്‍ന്നു.

യുവരാജാവല്ല മഹാരാജാവ്

യുവരാജാവല്ല മഹാരാജാവ്

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച സിംഗ് യുവരാജാവല്ല മഹാരാജാവായിരുന്നു. 9 കൂറ്റന്‍ സിക്‌സറുകളാണ് യുവി അടിച്ചെടുത്തത്.

 ദാ പോണു ഒരെണ്ണം

ദാ പോണു ഒരെണ്ണം

കവര്‍ ബൗണ്ടറിക്ക് മുകളിലൂടെ യുവരാജിന്റെ സിക്‌സറുകളില്‍ ഒരെണ്ണം. താഹിറിന്റെ ഒരോവറില്‍ മൂന്നും ശുക്ലയുടെ അവസാന ഓവറില്‍ നാലും സിക്‌സുകള്‍ യുവി നേടി.

ഞാനുംണ്ട് കൂടെ

ഞാനുംണ്ട് കൂടെ

33 റണ്‍സോടെ ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂരിന്റെ വെടിക്കെട്ടിന് തിരികൊളുത്തിയത്

 അണ്ണാറക്കണ്ണനും തന്നാലായത്

അണ്ണാറക്കണ്ണനും തന്നാലായത്

ബാംഗ്ലൂരിന്റെ ഈ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലാണ്. ക്രിസ് ഗെയ്ല്‍, കോലി, യുവരാജ്, ഡിവില്ലിയേഴ്‌സ് തുടങ്ങിയ വമ്പന്‍മാര്‍ക്ക് മുന്നില്‍ വേണ്ടത്ര ശ്രദ്ധ പാര്‍ഥിവിന് കിട്ടാറില്ല എന്ന് മാത്രം.

ഗെയ്ല്‍ ബാധ്യതയാകുന്നു

ഗെയ്ല്‍ ബാധ്യതയാകുന്നു

കൂറ്റനടികള്‍ക്ക് മാത്രം ശ്രമിച്ച് വീണ്ടും ഒരിക്കല്‍ കൂടി ടീമിന് ബാധ്യതയായി ഗെയ്ല്‍. വിക്കറ്റിനിടയിലെ ഗെയ്‌ലിന്റെ അലസത കിട്ടാവുന്ന സിംഗിളുകള്‍ കൂടി ഇല്ലാതാക്കുന്നു.

എവിടെ വീരത്വം

എവിടെ വീരത്വം

രണ്ടക്കം കാണാതെ വിരാട് കോലി വീണ്ടും ഔട്ടായി. സീസണില്‍ കോലിയുടെ മറ്റൊരു പരാജയമായിരുന്നു ഇത്.

ചിരിക്കൊരു കുറവുമില്ല

ചിരിക്കൊരു കുറവുമില്ല

കളിക്ക് മുന്‍പ് കോലിയും ദില്ലി ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സനും

 പഴകുന്തോറും വീര്യം

പഴകുന്തോറും വീര്യം

പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മുത്തയ്യ മുരളീധരന്‍. നാലോവറില്‍ 25 റണ്‍സ് വഴങ്ങി മുരളി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഹൗസാറ്റ്

ഹൗസാറ്റ്

ദില്ലി ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സനെ സ്റ്റംബ് ചെയ്തു പുറത്താക്കാനുള്ള ശ്രമത്തില്‍ ബാംഗ്ലൂരിന്റെ കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍

പാഴായ ശ്രമം

പാഴായ ശ്രമം

30 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും പറത്തി 48 റണ്‍സെടുത്ത ഡുമിനിക്കും ദില്ലിയെ രക്ഷിക്കാനായില്ല.

Story first published: Wednesday, May 14, 2014, 12:52 [IST]
Other articles published on May 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+