For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓരോ റണ്ണെടുക്കാനും ബുദ്ധിമുട്ടുന്നു; യുവരാജിന് എന്തുപറ്റി?; ആരാധകര്‍ക്ക് കടുത്ത നിരാശ

ദില്ലി: ലോക ക്രിക്കറ്റില്‍ യുവരാജ് സിങ് എന്ന ഇന്ത്യന്‍ താരത്തിന് ഇനി തെളിയിക്കാനൊന്നുമില്ല. തികഞ്ഞ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ യുവരാജിനെ മാറ്റിനിര്‍ത്തി ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രവും സാധ്യമല്ല. എന്നാല്‍, കരിയറിന്റെ അവസാന പാദത്തിലുള്ള താരം നിരാശാജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഐപിഎല്‍ പതിനൊന്നാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിക്കുന്ന യുവിക്ക് പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ല. ഓരോ റണ്‍സെടുക്കാനും ഇന്ത്യയുടെ വെടിക്കെട്ടുവീരന്‍ ബുദ്ധിമുട്ടുന്നത് കാണുമ്പോള്‍ ആരാധകരുടെ നിരാശ ചെറുതൊന്നുമല്ല. കൂറ്റനടിക്ക് പേരുകേട്ട യുവി ഇത്തവണ ആകെ രണ്ട് സിക്‌സറുകള്‍ മാത്രമാണ് പറത്തിയത്.

yuvrajsingh


ഏഴ് കളികളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 12.80 ശരാശരിയില്‍ യുവരാജ് നേടിയത് 64 റണ്‍സ് ആണ്. നൂറിലും താഴെയാണ് സ്‌ട്രൈക്ക് റേറ്റ് എന്നത് പ്രകടനത്തിന്റെ മികവില്ലായ്മ തെളിയിക്കുന്നു. ഐപിഎല്ലിലെ മോശം സ്‌ട്രൈക്ക് റേറ്റ് എന്ന നാണക്കേടിന്റെ റെക്കോര്‍ഡുമായി യുവി കരിയര്‍ അവസാനിപ്പിക്കേണ്ടിവരുമോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ഭയം.

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബോര്‍ഡിനെതിരെ ഒരോവറില്‍ ആറ് സിക്‌സറടിച്ച യുവരാജിന്റെ ഇപ്പോഴത്തെ പ്രകടനത്തിന് കാരണം പ്രായം തന്നെയായിരിക്കാം. അടുത്ത ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന് യുവരാജിന് ആഗ്രഹമുണ്ട്. എന്നാല്‍, സെലക്ടര്‍മാരുടെ കണ്ണുതുറപ്പിക്കുന്ന പ്രകടനമൊന്നുമില്ലാത്തതിനാല്‍ അതിന് കഴിയുമെന്ന് തോന്നുന്നില്ല. ലോകകപ്പില്‍ കളിച്ചാലും ഇല്ലെങ്കിലും 2019 അവസാനത്തോടെ ക്രിക്കറ്റ് കരിയറിന് വിരാമമിടാനാണ് യുവിയുടെ തീരുമാനം. യുവി ക്രീസില്‍ നിന്നും മടങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗത്തിനുകൂടിയായിരിക്കും അന്ത്യമാകുക.

Story first published: Sunday, May 6, 2018, 9:53 [IST]
Other articles published on May 6, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+