Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് സിങ്ങും സുരേഷ് റെയ്‌നയും ടീമിന് പുറത്തായതെങ്ങിനെ?; സത്യാവസ്ഥ ഇതാണ്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും യുവരാജ് സിങ്ങിനെയും സുരേഷ് റെയ്‌നയെയും മാറ്റി നിര്‍ത്തിയത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറെ സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്. ഇരുവരുടെയും കരിയറിന്റെ അവസാനമായെന്നും ചിലര്‍ സൂചിപ്പിച്ചു. പ്രത്യേകിച്ചും മുപ്പത്തിയഞ്ചുകാരനായ യുവരാജ് സിങ്ങിന്റെ കാര്യത്തില്‍.

എന്നാല്‍, ഇരുവരുടെയും പുറത്താകലിന് വഴിവെച്ചത് ഫിറ്റ്‌നസ് ആണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് ടെസ്റ്റില്‍ ഇരുവര്‍ക്കും പ്രതീക്ഷിച്ച മികവ് പുലര്‍ത്താനായിട്ടില്ല. ഫിറ്റ്‌നസിന്റെ പുതിയ ടെസ്റ്റായ യോയോ ആണ് കളിക്കാരില്‍ പരീക്ഷിക്കുന്നത്. 19,5 ആണ് ഇന്ത്യന്‍ ടീമിന്റെ ശരാശറി യോയോ. സ്‌കോര്‍ 21 ഉള്ള വിരാട് കോലിയാണ് ഇക്കാര്യത്തില്‍ മുമ്പന്‍.

 yuvraj-raina-11-1470935701-18-1503031018.jpg -Properties

യുവരാജ് സിങ്ങും സുരേഷ് റെയ്‌നയും ശരാശരിലും താഴ്ന്നാണ് സ്‌കോര്‍ ചെയ്തത്. യുവരാജിന്റെത് 16 ആണ്. ഇതാണ് യുവരാജിന്റെ പുറത്താകലിന് പ്രധാന കാരണം. കോച്ച് രവിശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി, ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് എന്നിവര്‍ ടീമിന്റെ ഫിറ്റ്‌നസ് കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടുകാരാണ്.

യോയോ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിന് 21 ആണ് ആവറേജ്. അത് അവരുടെ കളിമികവിലും പ്രകടമാകുന്നു. ഇത്തരത്തില്‍ ടീം അംഗങ്ങളില്‍ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഫിറ്റ്‌നസും ഫോമും തിരിച്ചെത്തിയാല്‍ ഏതു കളിക്കാരനും ഇന്ത്യന്‍ ടീമിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ചീഫ് സെലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Friday, August 18, 2017, 10:07 [IST]
Other articles published on Aug 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+