Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അദ്ദേഹത്തിന് സമയം നല്‍കൂ' ശിവം ദുബെയ്ക്ക് പിന്തുണയുമായി യുവരാജ് സിങ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭാവി യുവരാജ് സിങ്ങ് എന്ന വിശേഷണത്തോടെയെത്തിയ താരമാണ് ശിവം ദുബെ. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ ശേഷിയുള്ള മീഡിയം പേസ് ഓള്‍റൗണ്ടറെ ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും തിളങ്ങാനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും തീര്‍ത്തും നിറംമങ്ങി. ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഒരോവറില്‍ 34 റണ്‍സ് വഴങ്ങിയതോടെ ശക്തമായ വിമര്‍ശനമാണ് ദുബെയ്‌ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്.

ദുബെയെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന തരത്തില്‍ ആരാധക പ്രതിഷേധം ഉയരവെ താരത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ശിവം ദുബെക്ക് അല്‍പ്പം കൂടി സമയം നല്‍കാനാണ് യുവരാജ് ആവശ്യപ്പെടുന്നത്. ഞാന്‍ മനസിലാക്കിയിടത്തോളം മികച്ച പ്രതിഭയുള്ള താരമാണ് ദുബെ. അയാള്‍ അനുഭവസമ്പത്തിന്റെ കുറവുണ്ട്. കുറച്ച് അവസരംകൂടി നല്‍കിയാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ദുബെയ്ക്ക് സാധിക്കും - യുവരാജ് പറഞ്ഞു.

shivamdube

പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവിനെക്കുറിച്ചും യുവരാജ് പ്രതികരിച്ചു. ഹര്‍ദിക്കിന്റെ പുറത്താണ് പരിക്കേറ്റത്. അതിനാല്‍തന്നെ പഴയ വേഗതയില്‍ പന്തെറിയുക അദ്ദേഹത്തിന് ബുദ്ധിമുട്ടാകുമെന്നാണ് യുവരാജ് അഭിപ്രായപ്പെട്ടത്. ഇന്ത്യക്കുവേണ്ടി 13 ടി20കളില്‍ കളിച്ച ദുബെ ഒമ്പത് തവണ ബാറ്റ് ചെയ്‌തെങ്കിലും 105 റണ്‍സ് മാത്രമാണ് ആകെ നേടാനായത്. 54 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണെങ്കിലും ഈ പ്രകടനം ദുബെയ്ക്ക് സ്ഥാനം നല്‍കില്ലെന്നുറപ്പ്.

Story first published: Thursday, February 6, 2020, 18:01 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+