യുവി വീണ്ടുമെത്തും ടീം ഇന്ത്യയിലേക്ക് ? പഞ്ചാബിനായി മിന്നുംപ്രകടനം... ലക്ഷ്യം ലോകകപ്പ് ബെര്‍ത്ത്
മൊഹാലി: ടീം ഇന്ത്യയുടെ നീല ജഴ്‌സിയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ വീണ്ടും കാണാന്‍ ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. ദേശീയ ടീമിലേക്കു തകര്‍പ്പനൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ് യുവിയുടെ ലക്ഷ്യം.
വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനു വേണ്ടി തുടര്‍ച്ചയായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സീസണില്‍ പഞ്ചാബിനെ നാലു മല്‍സരങ്ങളിലേക്കു ജയത്തിലേക്കു നയിക്കുന്നതിനു ചുക്കാന് പിടിച്ചത് യുവിയായിരുന്നു. പക്ഷെ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കാന്‍ താരത്തിന്റെ പ്രകടനത്തിനും സാധിച്ചില്ല. മഴ മൂലം രണ്ടു കളികള്‍ ഉപേക്ഷിക്കപ്പെട്ടത് പഞ്ചാബിന് തിരിച്ചടിയാവുകയായിരുന്നു.

ഏഴു കളിയില്‍ 264 റണ്‍സ്
വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി ഈ സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് യുവി കളിച്ചത്. 40നു മുകളിലില്‍ ശരാശരിയില്‍ 264 റണ്‍സും താരം നേടി. 81.478 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്.
ടൂര്‍ണമെന്റില്‍ ആകെ 23 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളുമാണ് യുവി പഞ്ചാബിനായി പറത്തിയത്. 96 റണ്‍സാണ് ഈ ചാംപ്യന്‍ഷിപ്പില്‍ യുവിയുടെ ഉയര്‍ന്ന സ്‌കോര്‍.

രണ്ടു സീസണുകളായി കളിക്കുന്നു
മോശം ഫോമിനെത്തുടര്‍ന്നു ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായ ശേഷം തുടര്‍ച്ചയായി രണ്ടാം സീസണിലാണ് യുവി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യം മാത്രമാണ് അദ്ദേഹത്തിനുള്ളത്. ലോകകപ്പിനു ശേഷം വിരമിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
അടുത്ത മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫിയിലും പഞ്ചാബിനു വേണ്ടി യുവി കളിക്കുന്നുണ്ട്. കൂടാതെ അതിനു ശേഷമുള്ള ചില ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റുകളിലും കളിച്ച് ദേശീയ ടീമിലേക്കു എത്രയും വേഗം മടങ്ങിയെത്താമെന്ന് സ്വപ്‌നം കാണുകയാണ് അദ്ദേഹം.

ചാംപ്യന്‍സ് ട്രോഫിയില്‍ കളിച്ചു
കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യക്കു വേണ്ടി യുവി അവസാനമായി കളിച്ച പ്രധാന ടൂര്‍ണമെന്റ്. ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനെ ്ഇന്ത്യ തകര്‍ത്തുവിട്ടപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കു ശേഷം പാകിസ്താനെതിരേ നടന്ന ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പട്ട ശേഷം യുവിയെ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടില്ല.
2011ല്‍ ഇന്ത്യ അവസാനമായി ചാംപ്യന്‍മാരായ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് യുവിയായിരുന്നു. എന്നാല്‍ അര്‍ബുദത്തെ തുടര്‍ന്ന് ലോകകപ്പിനു പിന്നാലെ താരം ചികില്‍സയ്ക്കായി പോവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications