Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് സിംഗിന്റെ മധുരപ്രതികാരം

ചണ്ഡീഗഡ്: യുവരാജ് സിംഗ് അങ്ങനെയാണ്. തന്നെ എഴുതിത്തള്ളുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയാത്ത പഞ്ചാബി കരുത്തിന്റെ ആള്‍രൂപമാണ് യുവരാജ്. ലോകകപ്പ് ടീമില്‍ നിന്നും തന്നെ പുറത്തിരുത്തിയ സെലക്ടര്‍മാര്‍ക്ക് നേരെ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ യുവി ബാറ്റുയര്‍ത്തിയത് രണ്ട് തവണയാണ്. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ചുറി, രണ്ടാമിന്നിംഗ്‌സില്‍ സെഞ്ചുറി.

യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ പഞ്ചാബ് ഹരിയാനയെ തോല്‍പിച്ചത് 120 റണ്‍സിന്. മാന്‍ ഓഫ് ദ മാച്ച് ആരെന്ന് എടുത്തുചോദിക്കേണ്ട കാര്യമില്ല - യുവരാജ് സിംഗ് തന്നെ. ആദ്യ ഇന്നിംഗ്‌സില്‍ പഞ്ചാബ് 273 റണ്‍സെടുത്തു. രണ്ടാമിന്നിംഗ്‌സില്‍ 330 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഹരിയാന ആദ്യ ഇന്നിംഗ്‌സില്‍ 283 ഉം രണ്ടാമിന്നിഗ്‌സില്‍ 200 ഉം റണ്‍സെടുത്ത് പുറത്തായി.

yuvraj-singh

യുവരാജ് സിംഗ് മാത്രമല്ല, ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓപ്പണര്‍ ഗൗതം ഗംഭീറും സെഞ്ചുറിയോടെ സ്വന്തം ടീമിനെ ജയിപ്പിച്ചു. സൗരാഷ്ട്രയ്‌ക്കെതിരെയായിരുന്നു ദില്ലി ഇടം കൈയ്യന്റെ പ്രകടനം. ഗംഭീറിന്റെ ബാറ്റിംഗിനൊപ്പം രജത് ഭാട്ടിയയുടെ ബൗളിംഗ് കൂടിയായതോടെ സൗരാഷ്ട്രയ്‌ക്കെതിരെ ദില്ലി 9 വിക്കറ്റിന്റെ വന്‍ വിജയം നേടി.

കരുത്തരായ മുംബൈ ടീമിനെ മുംബൈയില്‍ വെച്ച് തോല്‍പിച്ച് ജമ്മു കാശ്മീര്‍ ടീം ചരിത്രം സൃഷ്ടിച്ചു. മുംബൈ വാങ്കഡെയില്‍ നാല് വിക്കറ്റിനാണ് മുംബൈ കാശ്മീരിനോട് തോറ്റത്. 236, 254 എന്നിങ്ങനെ സ്‌കോറുകള്‍ നേടിയ മുംബൈയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 254 ഉം രണ്ടാമിന്നിംഗ്‌സില്‍ ആറിന് 237 ഉം റണ്‍സെടുത്താണ് കാശ്മീര്‍ ജയം പിടിച്ചെടുത്തത്.

Story first published: Thursday, December 11, 2014, 16:37 [IST]
Other articles published on Dec 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+