വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെലക്ടര്‍മാര്‍ പോര, മാറ്റണം; പ്രസാദിനും സംഘത്തിനുമെതിരെ ആഞ്ഞടിച്ച് യുവരാജ് സിങ്

We do need better selectors, says Yuvraj Singh | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍താരം യുവരാജ് സിങ്. നമുക്ക് കൂടുതല്‍ മികച്ച സെലക്ടര്‍മാര്‍ ആവശ്യമാണെന്നാണ് യുവരാജ് സിങ്ങിന്റെ പ്രതികരണം. സെലക്ടമാരുടെ ജോലി അത്ര എളുപ്പമല്ലെന്നറിയാം. എന്നാല്‍, ആധുനിക ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കുന്നവരായിരിക്കണം സെലക്ടമാരെന്നും മികച്ച കളിക്കാരെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് കഴിയണമെന്നും യുവരാജ് പറഞ്ഞു.

സെലക്ടര്‍മാര്‍ പോര

സെലക്ടര്‍മാര്‍ പോര

നേരത്തെ യോ യോ ടെസ്റ്റ് വിജയിച്ചിട്ടും തന്നെ സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് യുവരാജ് ആരോപിച്ചിരുന്നു. സെലക്ടര്‍മാര്‍ 15 കളിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു 15 കളിക്കാര്‍ക്ക് എന്തുപറ്റിയെന്നായിരിക്കും നമ്മള്‍ സംസാരിക്കുക. അതുകൊണ്ടുതന്നെ സെലക്ടര്‍മാരുടെ ജോലി അത്ര എളുപ്പമല്ല. അവര്‍ മികവുള്ളവരായിരിക്കണം. കളിക്കാരെ പിന്തുണയ്ക്കുന്നതിനും പോസിറ്റീവായി നിലനിര്‍ത്തുകയും ചെയ്യുന്നതിനോടാണ് താന്‍ യോജിക്കുന്നതെന്നും യുവി വ്യക്തമാക്കി.

ശിവം ദുബെ മെച്ചപ്പെടുമോ

ശിവം ദുബെ മെച്ചപ്പെടുമോ

ശിവം ദുബെയെ താനുമായി താരതമ്യം ചെയ്യുന്നതിനോട് യുവി യോജിച്ചില്ല. ദുബെ കരിയര്‍ ആരംഭിക്കട്ടെയെന്ന് മുന്‍താരം പറഞ്ഞു. ദുബെ കഴിവുള്ള കളിക്കാരനാണ്. ഏതുവരെ മുന്നേറാന്‍ കഴിയുമെന്നതാണ് പ്രധാനം. കരിയറില്‍ മുന്നേറുമ്പോഴാണ് മറ്റുള്ളവരുമായി താരതമ്യം ചെയ്യേണ്ടത്. ദുബെ ബാറ്റിങ്ങില്‍ ചില തിരുത്തലുകള്‍ വരുത്താനുണ്ട്. ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡിന് അതിന് കഴിയുമെന്നും യുവരാജ് ചൂണ്ടിക്കാട്ടി.

വിജയ് ശങ്കര്‍ എവിടെ

വിജയ് ശങ്കര്‍ എവിടെ

വിജയ് ശങ്കര്‍ ടീമില്‍നിന്നും പുറത്തായ രീതിയോടും യുവരാജിന് യോജിപ്പില്ല. ശങ്കര്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെയാണ് അപ്രത്യക്ഷമായത്. കളിക്കാരെ ഈ രീതിയിലല്ല കൈകാര്യം ചെയ്യേണ്ടുന്നത്. മൂന്നോ നാലോ കളികളില്‍ അവസരം നല്‍കി കളിക്കാരെ വാര്‍ത്തെടുക്കാന്‍ കഴിയില്ല. അവര്‍ക്ക് കൂടുതല്‍ സമയം നല്‍കമെന്നും ആ രീതിയില്‍ അവര്‍ക്ക് മെച്ചപ്പെടാന്‍ കഴിയുമെന്നും യുവി പറഞ്ഞു.

ലോക ഒന്നാം നമ്പറിലേക്ക് കുതിച്ച് റാഫേല്‍ നദാല്‍; വനിതകളില്‍ ആഷ്‌ലി ബാര്‍ട്ടി

ഋഷഭ് പന്തിന് അവസരം നല്‍കണം

ഋഷഭ് പന്തിന് അവസരം നല്‍കണം

ഋഷഭ് പന്ത് ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് മുന്‍ ഓള്‍റൗണ്ടറുടെ അഭിപ്രായം. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തില്‍ ഇനിയും മെച്ചപ്പെട്ടിട്ടില്ല. താരത്തിന് കൂടുതല്‍ സമയം നല്‍കുന്നത് നല്ലതാണ്. ആറുമാസമോ ഒരു വര്‍ഷമോ ഒരു കളിക്കാരന് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായം. പന്ത് കളി പഠിച്ചുവരികയാണ്. സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാന്‍ പന്തിന് കഴിയുമെന്നും യുവരാജ് പറഞ്ഞു.

Story first published: Tuesday, November 5, 2019, 9:59 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X