കാനഡ ലീഗില്‍ വീണ്ടും തകര്‍ത്തടിച്ച് യുവരാജ്; ഇത് മുംബൈ ഇന്ത്യന്‍സിനുള്ള മറുപടി
ടൊറന്റോ: ഗ്ലോബല്‍ ടി20 കാനഡ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുന്‍ ഇന്ത്യന്‍താരം യുവരാജ് സിങ്ങിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. മത്സരത്തില്‍ യുവരാജ് ക്യാപ്റ്റനായ ടൊറന്റോ നാഷണല്‍സ് തോറ്റെങ്കിലും ആരാധകര്‍ക്ക് ആവേശമേകുന്ന മത്സരമൊരുക്കാന്‍ താരത്തിനും ടീമിനും കഴിഞ്ഞു. വിന്നിപെഗ് ഹ്വാക്‌സിനെതിരെ 2 വിക്കറ്റിനാണ് നാഷണല്‍സ് പരാജയപ്പെട്ടത്.
ആദ്യ മത്സരത്തില്‍ നടുവേദന കാരണം ശരിയായ രീതിയില്‍ ബാറ്റ് ചെയ്യാനാകാതിരുന്ന യുവി 27 പന്ത് നേരിട്ട് 14 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ കുറവുകളെല്ലാം തീര്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 21 പന്തില്‍ 35 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മൂന്നാം മത്സരത്തിലും മികവ് ആവര്‍ത്തിച്ചതോടെ യുവരാജ് ടൂര്‍ണമെന്റില്‍ വരും മത്സരങ്ങളിലും തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐപിഎല്ലില്‍ തുടര്‍ച്ചായി പുറത്തിരുത്തിയ മുംബൈ ഇന്ത്യന്‍സിനുള്ള മറുപടി കൂടിയായി യുവരാജിന്റെ പ്രകടനം.
നാഷണല്‍സിന്റെ ഇന്നിങ്‌സ്
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ നാഷണല്‍സിനുവേണ്ടി യുവരാജ് 26 പന്തില്‍ 45 റണ്‍സ് കണ്ടെത്തി. രണ്ട് സിക്‌സറും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു യുവരാജിന്റെ ഇന്നിങ്‌സ്. യുവരാജിനെ കൂടാതെ കീറോണ്‍ പൊള്ളാര്‍ഡ്(21 പന്തില്‍ 52), റോഡ്രിഗോ തോമസ്(47 പന്തില്‍ 65) എന്നിവരും തിളങ്ങിയതോടെ സ്‌കോര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216ലെത്തി. ഡ്വെയ്ന്‍ ബ്രാവോ നാല് വിക്കറ്റ് വീഴ്ത്തി.

വിന്നിപെഗ് ഹ്വാക്‌സ് ജയിച്ചു
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്നിപെഗ് അവസാന പന്തിലാണ് ലക്ഷ്യം മറികടന്നത്. ക്രിസ് ലിന്‍(48 പന്തില്‍ 89), ഷൈമാന്‍ അന്‍വര്‍(21 പന്തില്‍ 43), സണ്ണി സൊഹല്‍(27 പന്തില്‍ 58) എന്നിവരുടെ ഗംഭീര ബാറ്റിങ്ങാണ് വിജയത്തില്‍ നിര്‍ണായകമായത്. രണ്ട് ഓവര്‍ പന്തെറിയാനെത്തിയ യുവരാജ് 18 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. മൂന്നു മത്സരത്തില്‍ രണ്ട് തോല്‍വി ഏറ്റുവാങ്ങിയ നാഷണല്‍സ് ആറു ടീമുകളില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.

കാനഡ ലീഗിലെ ടീമുകള്‍
മോണ്‍ട്രിയല്‍ ടൈഗേഴ്‌സ്, വിന്നിപെഗ് ഹ്വാക്‌സ്, എഡ്‌മോണ്ടന്‍ റോയല്‍, ബ്രാപ്റ്റന്‍ വോള്‍വസ്, ടൊറന്റോ നാഷണല്‍സ് എന്നിവയാണ് ടൂര്‍ണമെന്റിലെ ടീമുകള്‍. സ്റ്റാര്‍ നെറ്റ് വര്‍ക്ക് ലൈവായി മത്സരം സംപ്രേക്ഷണം ചെയ്യുന്നു. ഹോട്ട്‌സ്റ്റാര്‍ വഴിയും ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം കാണാം. രണ്ടാമത്തെ സീസണില്‍ യുവരാജ് കളിക്കാനിറങ്ങിയതോടെ ടൂര്‍ണമെന്റ് കൂടുതല്‍ ശ്രദ്ധേയമായിട്ടുണ്ട്. ഇന്ത്യയില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകാനും യുവരാജിന്റെ വരവ് കാരണമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications