For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കട്ടക്കിലേത് കരിയറിലെ മികച്ച ഇന്നിങ്‌സുകളിലൊന്നെന്ന് യുവരാജ്

By Anwar Sadath

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ കട്ടക്ക് ഏകദിനത്തില്‍ നേടിയ 150 റണ്‍സ് കരിയറിലെ മികച്ച ഇന്നിങ്‌സുകളിലൊന്നാണെന്ന് യുവരാജ് സിങ്. 2011 ലോകകപ്പിനുശേഷമാണ് യുവരാജ് ഏകദിനത്തില്‍ സ്വഞ്ച്വറി നേടുന്നത്. യുവരാജിന്റെ 150 റണ്‍സിന്റെയും ധോണിയുടെ 134 റണ്‍സിന്റെ പിന്തുണയോടെ ഇന്ത്യ 381 റണ്‍സ് നേടിയിരുന്നു.

കരിയറിലെ മികച്ച ഇന്നിങ്‌സുകളിലൊന്നാണിത്. ലോകകപ്പിനുശേഷം ഒരു സെഞ്ച്വറി നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും യുവി പറഞ്ഞു. ഇന്ത്യ 25/3 എന്ന നിലയിലുള്ളപ്പോഴാണ് യുവരാജും ധോണിയും ഒത്തു ചേര്‍ന്നത്. മികച്ച കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു തുടക്കം ഞങ്ങളുടെ മുതല്‍ ശ്രമം. വലിയ ഷോട്ടുകളുതിര്‍ക്കാതെ നിലയുറപ്പിക്കാനായിരുന്നു എന്റെ തീരുമാനവും. കളി മുന്നേറിയതോടെ മോശം പന്തുകളെ ശിക്ഷിക്കുകയായിരുന്നെന്നും യുവരാജ് പറഞ്ഞു.

 yuvraj-singh

ആദ്യ പത്ത് ഓവറുകള്‍ക്കുശേഷം ഫാസ്റ്റ് ബൗളര്‍മാക്ക് പിച്ചില്‍ നിന്നും ആനുകൂല്യം കിട്ടിയില്ല. ധോണിയുടെ ഇന്നിങ്‌സിനെ പുകഴ്ത്താനും യുവി മടിച്ചില്ല. ധോണി മികച്ച ക്യാപ്റ്റന്മാരിലൊരാളാണ്. ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ ധോണിക്ക് സ്വാതന്ത്ര്യത്തോടെ ബാറ്റുവീശാന്‍ കഴിയുന്നുണ്ടെന്നും യുവരാജ് വ്യക്തമാക്കി.

Story first published: Friday, January 20, 2017, 7:23 [IST]
Other articles published on Jan 20, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+