ഐപിഎല്‍ വിജയം; യുവരാജിന് അപൂര്‍വമായ ലോക റെക്കോര്‍ഡ്
ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി കീരീടമണിയുന്ന ടീമില്‍ അംഗമാകാന്‍ ഭാഗ്യം ലഭിച്ച യുവരാജ് സിങ് അത്യധികം സന്തോഷത്തിലാണ്. മത്സരത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞതും ടൂര്‍ണമെന്റില്‍ താരതമ്യേന മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് യുവരാജ് പറയുന്നു. ഫൈനലില്‍ 23 പന്തില്‍ യുവരാജ് 38 റണ്‍സ് നേടിയിരുന്നു.
ലോകകപ്പ് ടി20 മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ ഐപിഎല്‍ സീസണ്‍ ആദ്യം കളിക്കളത്തിലറങ്ങാന്‍ യുവരാജിന് കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയില്‍ സണ്‍ റൈസേഴ്‌സ് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞ യുവരാജ് മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഫോം നഷ്ടപ്പെട്ടിരുന്ന യുവരാജിന് ഐപിഎല്ലിലൂടെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു.

ഐപിഎല്‍ നേടിയതോടെ അപൂര്‍വമായ ഒരു റെക്കോര്‍ഡ്കൂടി യുവരാജ് സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ഐപിഎല്‍ എന്നിങ്ങനെ മുന്‍നിരയിലുള്ള എല്ലാ ലോകകപ്പുകളും ജയിച്ച ലോകത്തിലെ ഏക താരമായി മാറി യുവരാജ് സിങ്.
ഐപിഎല്‍ വിജയം അത്യധകം സന്തോഷം തരുന്നതാണെന്ന് യുവരാജ് പറഞ്ഞു. മറ്റു ടൂര്‍ണമെന്റുകളിലെ വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, നീണ്ട 8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ വിജയം മധുരമുള്ളതാക്കുന്നുവെന്ന് യുവരാജ് പറഞ്ഞു. ലോകകപ്പിന് സമാനമാണ് ഐപിഎല്‍ വിജയവുമെന്നും യുവി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications