വിവാഹം ക്ഷണിക്കാന്‍ യുവരാജ് സിങ് പാര്‍ലിമെന്റിലെത്തി; മോദിയുമായി 7 മിനിറ്റ് കൂടിക്കാഴ്ച
ദില്ലി: ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ യുവരാജ്‌സിങ് വിവാഹം ക്ഷണിക്കാന്‍ പാര്‍ലിമെന്റിലെത്തി. പ്രധാനമന്ത്രിയെയും ചില രാഷ്ട്രീയ നേതാക്കളെയും നേരില്‍ ക്ഷണിക്കാനാണ് അമ്മ ഷബ്‌നം സിങ്ങിനൊപ്പം യുവി പാര്‍ലിമെന്റിലെത്തിയത്.
പാര്‍ലിമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ പ്രമുഖരെല്ലാം സ്ഥലത്തുണ്ടായിരുന്നു. പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട യുവിയും അമ്മയും ഏഴുമിനിറ്റ് നേരം അദ്ദേഹവുമായി സമയം പങ്കിട്ടു. നവംബര്‍ 30ന് ചണ്ഡീഗഡില്‍ വെച്ചാണ് യുവി ബ്രിട്ടീഷ് മൗറീഷ്യന്‍ നടി ഹസല്‍ കീച്ചുമായി വിവാഹിതനാകുന്നത്.

പ്രധാനമന്ത്രിയെ ഡിസംബര്‍ 7ന് ദില്ലിയില്‍വെച്ചു നടക്കുന്ന റിസപ്ഷന് ക്ഷണിച്ചെന്ന് യുവി പിന്നീട് പറഞ്ഞു. വിവാഹക്ഷണക്കത്തിനൊപ്പം ഉണങ്ങിയ പഴങ്ങളും ചോക്കലേറ്റും യുവി പ്രധാനമന്ത്രിക്കായി കരുതിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പമുണ്ടായ സമയങ്ങള്‍ അവിസ്മരണീയമായിരുന്നെന്ന് ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ പറയുന്നു.
താനും ചണ്ഡീഗഡിനടുത്തുള്ള പഞ്ച്കുളയില്‍ നിന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം എന്റെ അയല്‍ക്കാരനായി അഞ്ചുവര്‍ഷമുണ്ടായിരുന്നു. തങ്ങള്‍ക്കൊപ്പം സംസാരിക്കുന്നതില്‍ അദ്ദേഹവും ഏറെ സന്തോഷവാനായിരുന്നതായി യുവി അറിയിച്ചു. 2011 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയ യുവരാജിന് സമ്മാനം നല്‍കിയ കാര്യം പ്രധാനമന്ത്രി ഓര്‍ത്തു പറഞ്ഞതായി യുവിയുടെ അമ്മയും മാധ്യമങ്ങളോട് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications