Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിവേഴ്‌സ് സ്വീപ്പില്‍ സിക്‌സര്‍; ആരാധകരെ ഞെട്ടിച്ച് യുവരാജിന്റെ ഷോട്ട്

ആരാധകരെ ഞെട്ടിച്ച് യുവരാജിന്റെ ഷോട്ട് | #YuvrajSingh Reverse Sweep Six | Oneindia Malayalam

മാലി: ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് യുവരാജ് സിങ്. സമീപകാലത്ത് ഫോമിലല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ് താരം. വരാനിരിക്കുന്ന ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്ന യുവി അത്യപൂര്‍വ ഷോട്ടുമായി ആരാധകരുടെ പ്രശംസപിടിച്ചുപറ്റിയിരിക്കുകയാണ്. മാലിയില്‍ നടന്ന ഒരു സൗഹൃദ മത്സരത്തിലായിരുന്നു യുവിയുടെ പ്രകടനം.

yuvrajsingh

എയര്‍ ഇന്ത്യയും മാല്‍ദ്വീവ്‌സ് ക്രിക്കറ്റ് ടീമുമായി നടന്ന മത്സരത്തിനിടെ റിവേഴ്‌സ് സ്വീപ്പിലൂടെ യുവി സിക്‌റടിച്ചു. കളിക്കളത്തില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ യുവരാജ് കളിക്കാറുണ്ടെങ്കിലും റിവേഴ്‌സ് സ്വീപ്പ് അത്യപൂര്‍വമായി മാത്രമേ പുറത്തെടുക്കാറുള്ളൂ. ഇത്തവണ യുവിയുടെ റിവേഴ്‌സ് സ്വീപ്പ് സിക്‌സറിലെത്തിയതോടെ ആരാധകര്‍ ഞെട്ടുകതന്നെ ചെയ്തു.

എയര്‍ ഇന്ത്യ ടീമിന്റെ ഭാഗമായാണ് യുവി കളിക്കാനിറങ്ങിയത്. മാല്‍ദ്വീവ്‌സ് ടീമിനായി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദും വൈസ് പ്രസിഡന്റ് ഫൈസല്‍ നസീമും കളിക്കാനിറങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് ക്രിക്കറ്റ് തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം യുവി പറഞ്ഞു.

ഐപിഎല്‍ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായാണ് യുവി കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് 1 കോടി രൂപയ്ക്ക് ലേലത്തിലെടുത്ത താരത്തിന് ഫോമിലേക്ക് തിരിച്ചെത്താനുള്ള മികച്ച അവസരം കൂടിയാണ് ഐപിഎല്‍. 2011ലെ ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാരം ഇക്കുറി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ ഇടയില്ല. അതേസമയം, പറ്റാവുന്നത്രയുംകാലം ക്രിക്കറ്റില്‍ തുടരുമെന്നാണ് യുവി വ്യക്തമാക്കുന്നത്.

Story first published: Tuesday, February 19, 2019, 13:53 [IST]
Other articles published on Feb 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+