Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: രോഹിതിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം? യുവരാജ് സിങ് തിരഞ്ഞെടുക്കുന്നു

മൊഹാലി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരൊക്കെയെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.രോഹിത് ശര്‍മ ഓപ്പണറായി സ്ഥാനം ഉറപ്പിക്കുമ്പോള്‍ പങ്കാളിയാവാന്‍ ശുഭ്മാന്‍ ഗില്‍,കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരാണുള്ളത്. ഇവരിലാര്‍ക്കാവും ഇന്ത്യ അവസരം നല്‍കുകയെന്ന് കാത്തിരുന്ന് കാണണം. ഇപ്പോഴിതാ രോഹിതിനൊപ്പം ആര് ഓപ്പണറാവണമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

രോഹിതിനൊപ്പം യുവതാര് ശുഭ്മാന്‍ ഗില്‍ ഓപ്പണറാവണമെന്നാണ് യുവരാജിന്റെ അഭിപ്രായം. ഇംഗ്ലണ്ടില്‍ താരങ്ങളെ കാത്തിരിക്കുന്ന വെല്ലുവിളിയെക്കുറിച്ചും യുവരാജ് പ്രതികരിച്ചു. 'രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ ഓപ്പണര്‍മാരാവണം. അവര്‍ക്ക് ഇവിടുത്തെ വെല്ലുവിളിയെക്കുറിച്ച് അറിയാം. ഡ്യൂക്‌സ് ബോളുകള്‍ തുടക്കം മുതല്‍ സ്വിങ് ചെയ്യാന്‍ തുടങ്ങും. അതിനാല്‍ത്തന്നെ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കണം.സാഹചര്യം മനസിലാക്കി കളിക്കാന്‍ സാധിച്ചാലെ ഇംഗ്ലണ്ടില്‍ തിളങ്ങാനാവു'-യുവരാജ് സിങ് പറഞ്ഞു.

shubmanyuvrajrohit

ന്യൂസീലന്‍ഡിന്റെ ബൗളര്‍മാര്‍ പന്തിനെ നന്നായി സ്വിങ് ചെയ്യിപ്പിക്കുന്നവരാണ്. ഡ്യൂക്‌സ് ബോളില്‍ ഇവര്‍ക്ക് കൂടുതല്‍ നന്നായി പന്ത് സ്വിങ് ചെയ്യിപ്പിക്കാനാവും. ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി എന്നിവര്‍ തുടക്കം മുതല്‍ പന്ത് സ്വിങ് ചെയ്യിച്ചാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ പ്രയാസപ്പെടുമെന്നുറപ്പ്. തുടക്കം മികച്ചതായില്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൈവിട്ട് പോവും.

ശുഭ്മാന്‍ ഗില്ലിനേക്കാള്‍ പരിചയസമ്പത്ത് മായങ്ക് അഗര്‍വാളിനും കെ എല്‍ രാഹുലിനുമുണ്ട്. ഇന്ത്യ 2-0ന് നാണം കെട്ട ന്യൂസീലന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ മായങ്ക് അഗര്‍വാളായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിലും രോഹിതിന്റെ പങ്കാളി ഗില്ലായിരുന്നു. അതിനാല്‍ത്തന്നെ ശുഭ്മാന്‍ ഗില്ലിന് തന്നെയാവും ഇന്ത്യ മുഖ്യ പരിഗണന നല്‍കുക.

രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. ന്യൂസീലന്‍ഡ് സ്പിന്നില്‍ ദൗര്‍ബല്യമുള്ള നിരയാണ്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിലെ സാഹചര്യത്തിലും രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോയേക്കും. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം മുഹമ്മദ് സിറാജിനെ ഇന്ത്യ പേസ് നിരയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഇഷാന്ത് ശര്‍മയ്ക്ക് പുറത്തിരിക്കേണ്ടി വന്നേക്കും.

Story first published: Thursday, June 10, 2021, 12:21 [IST]
Other articles published on Jun 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+