Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇതുപോലൊരു 'മോഷണം' മുംബൈ നടത്തിയിട്ടില്ല... മോഷണമുതല്‍ യുവി!!

അംബാനിയുടെ മോഷണമുതല്‍ യുവരാജ് | Oneindia Malayalam

ജയ്പൂര്‍: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരാനുള്ള അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു അടുത്ത സീസണില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍. കരിയറിലെ ഏറ്റവും മോശം സമയങ്ങളിലൂടെ കടന്നുപോവുന്ന യുവി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കൂടി കളിക്കാമെന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം ജയ്പൂരില്‍ നടന്ന ഐപിഎല്‍ ലേലത്തിന്റെ ആദ്യറൗണ്ടില്‍ യുവിയെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാതിരുന്നത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ വില്‍ക്കപ്പെടാത്ത കളിക്കാരെ രണ്ടാം തവണയും ലേലത്തിനു വച്ചപ്പോള്‍ അടിസ്ഥാനവിലയായ ഒരു കോടിക്കു മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് താരത്തെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയായിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം

ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം

യുവിയെ ഒരു കോടി മാത്രം ചെലവിട്ട് ടീമിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് മുംബൈ. 11 വര്‍ഷത്തെ ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമെന്നാണ് യുവിയെ വാങ്ങിയതിനെക്കുറിച്ച് മുംബൈ ടീമുടമയായ ആകാഷ് അംബാനി പ്രതികരിച്ചത്.
യുവിയെ മാത്രമല്ല ദീര്‍ഘകാലം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയെയും അടിസ്ഥാനവിലയായ രണ്ടു കോടിക്കു മുംബൈ വാങ്ങിയിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈയുടെ ബൗളിങ് ഉപദേഷ്ടാവായിരുന്നു അദ്ദേഹം.

കൂടുതല്‍ പണം മാറ്റി വച്ചിരുന്നു

കൂടുതല്‍ പണം മാറ്റി വച്ചിരുന്നു

യുവരാജിനെയും മലിങ്കയെയും ടീമിലേക്കു കൊണ്ടുവരാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നതായി ആകാഷ് വെളിപ്പെടുത്തി. യുവിയെപ്പോലൊരു ലോകോത്തര താരത്തെ വെറും ഒരു കോടിക്കു വാങ്ങാന്‍ കഴിഞ്ഞത് തികച്ചും അപ്രതീക്ഷിതമാണ്.
11 വര്‍ഷത്തെ ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു മോഷണം മുംബൈ നടത്തിയിട്ടില്ല. കരിയറില്‍ നേടാവുന്ന ട്രോഫികളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവിയെന്നും ആകാഷ് ചൂണ്ടിക്കാട്ടി.

 പ്രത്യേക റോളുകളുണ്ടാവും

പ്രത്യേക റോളുകളുണ്ടാവും

അനുഭവസമ്പത്തിനോടൊപ്പം യുവത്വത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് അടുത്ത സീസണില്‍ മുംബൈ ഇറക്കുക. യുവരാജിനും മലിങ്കയ്ക്കും ടീമില്‍ പ്രത്യേക റോളുകള്‍ തന്നെയുണ്ടാവുമെന്നും ആകാഷ് പറഞ്ഞു.
യുവി മാത്രമല്ല മലിങ്കയും ഇപ്പോള്‍ കരിയറിന്റെ അസ്തമയത്തില്‍ എത്തിനില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ രണ്ടു പേരുടെയും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരികയെന്നതാവും മുംബൈക്കു മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളി.

 2015ല്‍ യുവിക്ക് 16 കോടി

2015ല്‍ യുവിക്ക് 16 കോടി

2015ല്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ 16 കോടി വിലയുണ്ടായിരുന്ന താരമാണ് യുവി. അന്നു ഡല്‍ഹി ക്യാപിറ്റല്‍സാണ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഇത്രയും കോടികള്‍ വാരിയെറിഞ്ഞ് സൂപ്പര്‍ താരത്തെ വാങ്ങിയത്. എന്നാല്‍ തന്റെ മൂല്യത്തിനൊത്ത പ്രകടനം ഡല്‍ഹി ജഴ്‌സിയില്‍ പുറത്തെടുക്കാന്‍ യുവിക്കു സാധിച്ചില്ല.
പിന്നീട് താരത്തിന്റെ മൂല്യവും ഫോമും കുത്തനെ ഇടിയുന്നതാണ് കണ്ടത്. ഇത്തവണത്തെ ലേലത്തിനു തൊട്ടുമുമ്പ് നടന്ന ലേലത്തില്‍ രണ്ടു കോടിക്കാണ് യുവി കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയത്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് സീസണിനു ശേഷം താരത്തെ പഞ്ചാബ് തഴയുകയായിരുന്നു.

Story first published: Wednesday, December 19, 2018, 9:52 [IST]
Other articles published on Dec 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+