വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'30ാം വയസില്‍ത്തന്നെ ഇതിഹാസം,വിരമിക്കുമ്പോള്‍ അവന്‍ എല്ലാവര്‍ക്കും മുകളിലാവും'-യുവരാജ് സിങ്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ്. ഇതുവരെ ഐസിസി കിരീടം നേടിയിട്ടില്ലെങ്കിലും മൂന്ന് ഫോര്‍മാറ്റിലും തന്റെ ബാറ്റിങ് മികവ് അടയാളപ്പെടുത്താന്‍ കോലിക്കായിട്ടുണ്ട്. സീന രാജ്യങ്ങളിലടക്കം മികച്ച റെക്കോഡുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ് വിരാട് കോലി.

32കാരനായ കോലി ഇതിനോടകം തന്നെ ഇതിഹാസത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമായാണ് കോലിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ 30ാം വയസില്‍ത്തന്നെ ഇതിഹാസമായി മാറിക്കഴിഞ്ഞ കോലി വിരമിക്കുമ്പോള്‍ എല്ലാറെക്കോഡുകളും തകര്‍ത്ത് എല്ലാവര്‍ക്കും മുകളിലായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

T20 world cup 2021: റണ്‍വേട്ടക്കാരില്‍ ഒന്നാമനാരാവും? സാധ്യതാ പട്ടികയിലെ ടോപ് ഫൈവ് ഇതാ T20 world cup 2021: റണ്‍വേട്ടക്കാരില്‍ ഒന്നാമനാരാവും? സാധ്യതാ പട്ടികയിലെ ടോപ് ഫൈവ് ഇതാ

'അവസരങ്ങള്‍ ലഭിച്ചപ്പോള്‍ അവന്‍ നന്നായി മുതലാക്കി. അതാണ് ചെറുപ്പത്തില്‍ത്തന്നെ ലോകകപ്പ് ടീമിലേക്ക് അവനെ പരിഗണിക്കാന്‍ കാരണം. ആ സമയത്ത് രോഹിത്,കോലി എന്നിവരായിരുന്നു അവസരം തേടിയിരുന്നത്. ഇതില്‍ കൂടുതല്‍ റണ്‍സ് നേടിയത് കോലിയാണ്. അതാണ് കോലിക്ക് ഇടം നേടിക്കൊടുത്തത്. ഇപ്പോള്‍ നോക്കുമ്പോള്‍ രണ്ട് പേര്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്റെ മുന്നില്‍ പരിശീലനം നടത്തിയാണ് അവന്‍ വളര്‍ന്നുവന്നത്. കഠിനാധ്വാനിയായ താരമാണവന്‍. ഭക്ഷണകാര്യത്തിലടക്കം വളരെ കൃത്യതയുണ്ട്. അവന്‍ സ്‌കോര്‍ നേടുമ്പോള്‍ ലോകത്തിലെ ഒന്നാമനാവാനുള്ള വാശി അതില്‍ കാണുന്നുണ്ട്. അത്തരത്തിലുള്ള മനോഭാവമാണ് അവന്റേത്'-യുവരാജ് പറഞ്ഞു.

yuvrajsingh

എംഎസ് ധോണി കളമൊഴിഞ്ഞതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് കോലിയെത്തി. എന്നാല്‍ നായകനായത് ഒരിക്കല്‍പോലും കോലിയുടെ പ്രകടനത്തെ ബാധിച്ചില്ല. റണ്‍ചേസിങ്ങില്‍ കോലിയോട് കിടപിടിക്കാന്‍ മറ്റാരുമില്ലെന്നതാണ് വസ്തുത. ഇന്ത്യക്കായി 92 ടെസ്റ്റില്‍ നിന്ന് 7547 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സും 89 ടി20യില്‍ നിന്ന് 3159 റണ്‍സും കോലി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് അദ്ദേഹം.

'കൂടുതല്‍ താരങ്ങളും വിരമിച്ച ശേഷമാണ് ഇതിഹാസമെന്ന വിശേഷണത്തിന് അര്‍ഹനാവുന്നത്. എന്നാല്‍ 30ാം വയസില്‍ത്തന്നെ കോലി ഈ നേട്ടത്തിന് അര്‍ഹനായി. ഇതിനോടകം തന്നെ ഇതിഹാസമായി അവന്‍ മാറിക്കഴിഞ്ഞു. ക്രിക്കറ്റ് താരമെന്ന നിലയിലെ അവന്റെ വളര്‍ച്ച കാണാന്‍ മനോഹരമായതാണ്. ഏറ്റവും ഉയരത്തില്‍ത്തന്നെ അവന്‍ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. ഇനിയും അവന്റെ മുന്നില്‍ ഒരുപാട് സമയമുണ്ട്'-യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 20, 2021, 11:16 [IST]
Other articles published on Jul 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X