വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐ എന്നെ പരിഗണിച്ച രീതി ശരിയായില്ല; വിരമിക്കലിനെക്കുറിച്ച് മനസ്സ് തുറന്ന് യുവരാജ് സിങ്

മൊഹാലി: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ പേരാണ് യുവരാജ് സിങ്ങിന്റേത്.2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു യുവരാജ് വഹിച്ചത്. വിരമിച്ച ശേഷവും ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന യുവരാജ് സിങ് തന്റെ കരിയറിന്റെ അവസാനത്തെക്കുറിച്ച് ഇപ്പോള്‍ മനസ്സ് തുറന്നിരിക്കുകയാണ്. ബിസിസിഐ തന്നെ പരിഗണിച്ച രീതി ശരിയായില്ലെന്നാണ് യുവരാജ് പറഞ്ഞത്. 'ആദ്യം തന്നെ പറയട്ടെ,ഞാന്‍ ഒരു ഇതിഹാസമാണെന്ന് കരുതുന്നില്ല. ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ കളിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അധികം മത്സരം കളിക്കാന്‍ എനിക്ക് സാധിച്ചില്ല. ഇതിഹാസ താരങ്ങള്‍ക്കെല്ലാം മികച്ച ടെസ്റ്റ് റെക്കോഡുകള്‍ ആവിശ്യമാണ്. എനിക്കത് ഉണ്ടായില്ല.

ഒരാള്‍ക്ക് യാത്രയയപ്പ് നല്‍കുക എന്നത് ഞാനല്ല തീരുമാനിക്കേണ്ടത്. അത് ബിസിസി ഐയുടെ തീരുമാനമാണ്. എന്റെ കരിയര്‍ ഇത്തരത്തില്‍ അവസാനിക്കാന്‍ കാരണം ബിസിസി ഐ എന്നെ പരിഗണിച്ച രീതിയാണ്. ഹര്‍ഭജന്‍ സിങ്,വീരേന്ദര്‍ സെവാഗ്,സഹീര്‍ ഖാന്‍ എന്നീ സൂപ്പര്‍ താരങ്ങളെയും പരിഗണിച്ച രീതി ശരിയായില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍പത്തെ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ എനിക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നതിനെ അത്ഭുതമായി കാണുന്നില്ല' -യുവരാജ് സിങ് പറഞ്ഞു. ഇന്ത്യക്കുവേണ്ടി ചരിത്രത്തില്‍ ഇടം നേടുന്ന പ്രകടനം പുറത്തെടുത്തിട്ടും വിരമിക്കല്‍ മത്സരം യുവരാജിനും സെവാഗിനും ഹര്‍ഭജനും സഹീര്‍ ഖാനും ലഭിച്ചിരുന്നില്ല. മനപ്പൂര്‍വം ഇവരെ തഴയുന്ന രീതിയാണ് ബിസിസി ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. ഭാവിയില്‍ ആരെങ്കിലും ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അര്‍ഹിച്ച ബഹുമതികള്‍ നല്‍കേണ്ടതാണ്. ഇന്ത്യക്കുവേണ്ടി ലോകകപ്പ് നേടിത്തന്നെ ഗൗതം ഗംഭീറിനോടും സെവാഗിനോടുമെല്ലാം ബഹുമാനം കാട്ടേണ്ടതായിരുന്നു.

yuvaraj

'സമനിലയെന്നത് അവസാനത്തെ കാര്യമാണ്' നായകനെന്ന നിലയിലുള്ള നയം വ്യക്തമാക്കി കോലി

സുനില്‍ ഗവാസ്‌കറിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു സെവാഗ്. വിവിഎസ് ലക്ഷ്മണും സഹീര്‍ ഖാനുമെല്ലാം ഇത്തരത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരായിരുന്നുവെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് കാന്‍സര്‍ ബാധയെത്തുടര്‍ന്ന് യുവരാജിന് ടീമില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വന്നത്. തിരിച്ചുവരവില്‍ തന്റെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിക്കാന്‍ യുവരാജിന് സാധിച്ചിരുന്നുവെങ്കിലും പഴയ ടൈമിങും സ്ഥിരതയും നഷ്ടപ്പെട്ടു. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന യുവരാജ് ഇതോടെ പതിയെ ടീമില്‍ നിന്ന് തഴയപ്പെട്ടു. വിരമിക്കല്‍ മത്സരം ലഭിക്കുമെന്ന് കരുതിയെങ്കിലും അത് ലഭിക്കാതെ വന്നതോടെ സാമൂഹ്യ മാധ്യമത്തിലൂടെ യുവരാജിന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്നു. ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും എട്ട് വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58ടി20യില്‍ നിന്ന് 2750 റണ്‍സും 28 വിക്കറ്റുമാണ് യുവരാജ് നേടിയത്. 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റും യുവിയുടെ പേരിലുണ്ട്.

Story first published: Monday, July 27, 2020, 11:09 [IST]
Other articles published on Jul 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X