വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുറത്തിരുത്താന്‍ എന്തിനിത്ര തിടുക്കം, റിഷഭ് പന്തിനെ പിന്തുണച്ച് യുവരാജ് സിങ്

Rishabh Pant Is 'Changing His Game, Give Him Some Time | Oneindia Malayalam

ദില്ലി: യുവ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വാര്‍ത്താതലക്കെട്ടുകള്‍ നിറയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ധോണിയുടെ പകരക്കാരന്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി ഒഴിച്ചിട്ട വിടവ് നികത്താന്‍ പെടാപാട് പെടുകയാണ് ഈ ദില്ലി താരം. പ്രതീക്ഷയുടെ അമിതഭാരം പലപ്പോഴും പന്തിന് വിനയാവുന്നു. 2019 ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം നല്ലൊരു ഇന്നിങ്‌സ് കാഴ്ച്ചവെക്കാന്‍ പന്തിന് കഴിയുന്നില്ല. കരീബിയന്‍ പര്യടനത്തില്‍ താരത്തിന് ടീം ഇന്ത്യ മുഴുനീളം അവസരം നല്‍കി. പക്ഷെ അവസരത്തിനൊത്ത് ഉയരാന്‍ റിഷഭ് പന്തിനായില്ല.

മുറവിളി ശക്തം

ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലും റിഷഭ് പന്ത് ഉത്തരവാദിത്വമില്ലാതെ ബാറ്റു വീശിയതോടെ നായകന്‍ വിരാട് കോലിക്കും മുന്നില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തു. അടുത്തവര്‍ഷമാണ് ട്വന്റി-20 ലോകകപ്പ്. ഇവിടെ പന്താകട്ടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് ഇപ്പോഴും ഉയര്‍ന്നിട്ടില്ല.

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് ട്വന്റി-20 പരമ്പരയിലും പന്തു നിറംകെട്ടതോടെ ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളെ ടീമില്‍ പരീക്ഷിക്കണമെന്ന മുറവിളി ഉയര്‍ന്നിരിക്കുകയാണ്.

ഷോട്ടു തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പം

ഇതേസമയം, ക്രിക്കറ്റ് ലോകം മുഴുവന്‍ റിഷഭ് പന്തിനെ വിമര്‍ശിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന് വിഷയത്തില്‍ എതിരഭിപ്രായമുണ്ട്. പന്തിന് കൂടുതല്‍ സാവകാശം നല്‍കണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് പന്ത് ഏറെ മെച്ചപ്പെട്ടെന്നാണ് യുവിയുടെ വിലയിരുത്തല്‍.

നിലവില്‍ ഷോട്ടു തിരഞ്ഞെടുക്കുന്നതിലാണ് പന്തിന് ആശയക്കുഴപ്പം മുഴുവന്‍. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20 -യില്‍ ക്രീസില്‍ കൂടുതല്‍ നേരം ചിലവിടാന്‍ താരം ശ്രമിച്ചു. നിര്‍ണായക സമയത്ത് ഉത്തരവാദിത്വം ഏല്‍ക്കാന്‍ താരത്തിന് കഴിയുമെന്ന് ഒരു ദേശീയ മാധ്യമത്തോട് യുവരാജ് പറഞ്ഞു.

കൂടുതൽ അവസരങ്ങൾ നൽകണം

ഓരോ കളിക്കാരനും മികവു പുറത്തെടുക്കാന്‍ കൃത്യമായ സാവകാശം നല്‍കേണ്ടതുണ്ട്. ഈ കാലയളവില്‍ ടീമില്‍ പരമാവധി അവസരങ്ങള്‍ കൊടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാകണമെന്നും യുവരാജ് വ്യക്തമാക്കി.

'ക്രീസില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്നു സ്‌കോര്‍ ചെയ്യണോ അതോ സാവകാശം സ്‌ട്രൈക്ക് കൈമാറണോ എന്ന കാര്യത്തിലാണ് പന്തിന് ആശയക്കുഴപ്പം. എന്നാല്‍ പന്തിനെ സംബന്ധിച്ച് ഈ രണ്ടു കാര്യങ്ങളും ചെയ്യാന്‍ അദ്ദേഹം പ്രാപ്തനാണ്. വന്നപാടെ സിക്‌സും ഫോറുമടിക്കേണ്ട സാഹചര്യത്തില്‍ ക്യാപ്റ്റന് താരത്തെ ധൈര്യമായി പറഞ്ഞുവിടാം. ക്രീസില്‍ മുട്ടിനില്‍ക്കേണ്ട സാഹചര്യത്തില്‍ പന്തിന് അതും കഴിയും', യുവരാജ് സിങ് ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ടീമിലില്ല

റിഷഭ് പന്തിനെ ടീം ഇന്ത്യ കൂടുതല്‍ പിന്തുണയ്ക്കണം. നിലവില്‍ പത്തോളം ഏകദിനങ്ങള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. കൂടുതല്‍ സാവകാശം നല്‍കണം. പൂര്‍ണ മികവിലെത്താന്‍ ആറു മാസമോ അല്ലെങ്കില്‍ ഒരു വര്‍ഷമോ റിഷഭ് പന്തിന് സമയം നല്‍കണം. ഇക്കാലയളവില്‍ ടീമില്‍ പരമാവധി അവസരങ്ങളും താരത്തിന് ഉറപ്പുവരുത്തണമെന്ന് യുവി ആവശ്യപ്പെട്ടു.

ഐപിഎല്ലില്‍ 'പവര്‍ പ്ലേയര്‍' അവതരിപ്പിക്കാന്‍ ബിസിസിഐ — ഞൊടിയിടയില്‍ കളി മാറും

ഓപ്പണറാണ് റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പന്തിനെ ഒഴിവാക്കിയതിലെ അതൃപ്തിയും യുവരാജ് മറച്ചുവെയ്ക്കുന്നില്ല. ടീമിലെ യുവതാരങ്ങളെ ഇങ്ങനെയല്ല സമീപിക്കേണ്ടത്. ഓപ്പണറായാണ് റിഷഭ് പന്ത് ക്രിക്കറ്റില്‍ തിളങ്ങിയത്. പക്ഷെ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ഇക്കാര്യം സൗകര്യപൂര്‍വം മറക്കുന്നു. പുതിയ റോളില്‍ ഇരിപ്പുറപ്പിക്കാന്‍ താരത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് അഭിമുഖത്തില്‍ യുവരാജ് ആവര്‍ത്തിച്ചു.

തെറ്റായ സമീപനം

ടെസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്താത്തത് തെറ്റായ തീരുമാനമാണ്. ഇന്ത്യയ്ക്ക് വെളിയില്‍ രണ്ടു സെഞ്ചുറികളും രണ്ടു തൊണ്ണൂറുകളും കുറിച്ച ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. അതുകൊണ്ട് കീപ്പിങ് പോരെന്ന് പറഞ്ഞ് ടെസ്റ്റ് ടീമില്‍ നിന്നും പുറത്തിരുന്നത് ശരിയായ നടപടിയല്ല. ഇങ്ങനെയല്ല ടീമിലെ യുവതാരങ്ങളെ കൈകാര്യം ചെയ്യേണ്ടത്, യുവി തുറന്നടിച്ചു.

Story first published: Tuesday, November 5, 2019, 10:52 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X