വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തന്റെ റെക്കോര്‍ഡ് അവന്‍ തകര്‍ക്കും! ആ ഫ്രാഞ്ചൈസിയില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചു- യുവി

2007ലെ ടി20 ലോകകപ്പിലാണ് യുവി റെക്കോര്‍ഡ് കുറിച്ചത്

മുംബൈ: അന്താരാഷ്ട്ര ടി20യില്‍ വേഗമേറിയ ഫിഫ്റ്റിയെന്ന തന്റെ റെക്കോര്‍ഡ് തിരുത്തപ്പെടുമെന്ന് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇന്ത്യന്‍ താരം ഭാവിയില്‍ റെക്കോര്‍ഡ് പഴങ്കഥയാക്കുമെന്ന് യുവി ചൂണ്ടിക്കാട്ടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും തന്റെ റെക്കോര്‍ഡ് തിരുത്തുകയെന്നും യുവി പ്രവചിക്കുന്നു.

മൂന്നേ മൂന്നു പന്ത്, നാലാം പന്തില്‍ സ്മിത്തിനെ പുറത്താക്കും!! തന്ത്രം വെളിപ്പെടുത്തി ഷുഐബ് അക്തര്‍മൂന്നേ മൂന്നു പന്ത്, നാലാം പന്തില്‍ സ്മിത്തിനെ പുറത്താക്കും!! തന്ത്രം വെളിപ്പെടുത്തി ഷുഐബ് അക്തര്‍

ധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനുംധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനും

ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാഥോഡിന്റെ കഴിവിനെയും അദ്ദേഹം ചോദ്യം ചെയ്തു. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ റാഥോഡിനു കഴിയുമോയെന്ന കാര്യത്തില്‍ യുവരാജ് സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് സഞ്ജയ് ബാംഗറിനു പകരം റാഥോഡിനെ ഇന്ത്യയുടെ ബാറ്റിങ് കോച്ചായി നിയമിച്ചത്. നിലവിലെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയെ പരോക്ഷമായി വിമര്‍ശിക്കാനും യുവി മറന്നില്ല. നിലവില്‍ ടീമിലുള്ള കളിക്കാര്‍ക്ക് സംസാരിക്കാനും ഉപദേശം തേടാനും ആരുമില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

12 പന്തില്‍ ഫിഫ്റ്റി

12 പന്തില്‍ ഫിഫ്റ്റി

12 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് യുവി ടി20യിലെ റെക്കോര്‍ഡിന് അവകാശിയായത്. 2007ല്‍ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ സംഹാരതാണ്ഡവം. പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തി യുവി ലോക റെക്കോഡ് സ്ഥാപിച്ചതും ഈ മല്‍സരത്തിലായിരുന്നു.
അന്നു 16 പന്തില്‍ ഏഴു സിക്‌സറുകളും മീന്നു ബൗണ്ടറികളുമടക്കം 58 റണ്‍സാണ് യുവി വാരിക്കൂട്ടിയത്. പിന്നീട് പല താരങ്ങളും യുവിയുടെ റെക്കോര്‍ഡിന് അരികില്‍ വരെയെത്തിയെങ്കിലും ആര്‍ക്കും മറികടക്കാനായില്ല.

ഹാര്‍ദിക്കിനു സാധിക്കും

ഹാര്‍ദിക്കിനു സാധിക്കും

അന്താരാഷ്ട്ര ടി20യില്‍ 12 പന്തുകളില്‍ ഫിഫ്റ്റിയെന്ന തന്റെ റെക്കോര്‍ഡ് ഒരാള്‍ തിരുത്തുമെങ്കില്‍ അത് ഹാര്‍ദിക്കായിരിക്കുമെന്ന് യുവി പറയുന്നു. മികച്ചൊരു ഓള്‍റൗണ്ടറായി മാറാനുള്ള എല്ലാ മികവും അവനുണ്ട്. എങ്കിലും ഹാര്‍ദിക്കിനെ വഴികാട്ടാന്‍ ടീമില്‍ ഒരാള്‍ വേണമെന്നും യുവരാജ് പറഞ്ഞു.
നിലവിലെ കോച്ച് രവി ശാസ്ത്രി താരങ്ങളെ വഴികാണിക്കാന്‍ ശ്രിക്കുന്നുണ്ടോയെന്നു തനിക്കറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു പലതുമായിരിക്കും ശാസ്ത്രി ഇപ്പോള്‍ ചെയ്യുന്നതെന്നും യുവി പറഞ്ഞു.

പഞ്ചാബിനൊപ്പമുള്ള സീസണ്‍

പഞ്ചാബിനൊപ്പമുള്ള സീസണ്‍

ഐപിഎല്‍ കരിയറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമുണ്ടായിരുന്ന സീസണായിരുന്നു തന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതെന്നു യുവരാജ് വെളിപ്പെടുത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ താന്‍ ശ്രമിച്ചിട്ടുണ്ട്. മാനേജ്‌മെന്റിന് തന്നെ ഇഷ്ടമല്ലായിരുന്നു.
താന്‍ ആവശ്യപ്പെട്ടതൊന്നും പഞ്ചാബ് ടീം മാനേജ്‌മെന്റ് ചെയ്തില്ല. ടീം വിട്ട ശേഷം മുമ്പ് താന്‍ ആവശ്യപ്പെട്ടിരുന്ന കളിക്കാരെയെല്ലാം അവര്‍ കൊണ്ടു വരികയും ചെയ്തു. പഞ്ചാബിനെ താന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ കിങ്‌സ് ഇലവന്‍ ഫ്രാഞ്ചൈസിയെ ഇഷ്ടമല്ലെന്നും യുവി കൂട്ടിച്ചേര്‍ത്തു.

2014ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി

2014ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി

2014ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയോടേറ്റ പരാജയം തന്റെ കരിയറിലെ മോശം ഓര്‍മകളിലൊന്നാണെന്നു യുവരാജ് വെളിപ്പെടുത്തി. ഫൈനലില്‍ 21 പന്തില്‍ 11 റണ്‍സിന് യുവി പുറത്തായിരുന്നു.
അന്നത്തെ ഫൈനലിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. നന്നായി ബാറ്റ് ചെയ്യാന്‍ തനിക്കായില്ല. ലങ്കന്‍ ബൗളര്‍മാര്‍ നല്ല പ്രകടനമായിരുന്നു നടത്തിയത്. ഇന്ത്യന്‍ ടീമിലെ മറ്റു ബാറ്റ്‌സ്മാന്‍മാരും നിറം മങ്ങിയിരുന്നു. പക്ഷെ ആരാധകരും മാധ്യമങ്ങളുമെല്ലാം തന്നെയാണ് വില്ലനാക്കിയത്. ചണ്ഡീഗഡിലെ തന്റെ വീടിനു നേരേ അന്നു കല്ലേറുണ്ടായി. ലോകകപ്പ് കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം ഇന്ത്യക്കു വേണ്ടി ആദ്യമായി ധരിച്ച ക്യാപ്പും ആറു സിക്‌സറുകളടിച്ച ബാറ്റും കണ്ടപ്പോള്‍ തന്റെ സമയം കഴിഞ്ഞതായി തിരിച്ചറിഞ്ഞതായും യുവി വ്യക്തമാക്കി.

Story first published: Wednesday, May 13, 2020, 10:20 [IST]
Other articles published on May 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X